ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ വീടകം നിങ്ങളെ രോഗിയാക്കും
പുസ്തകം/പത്രം/പ്രസിദ്ധീകരണം
ഷെൽഫിലുള്ള പുസ്തകങ്ങൾ ഈര്‍പ്പം തട്ടാതെ നോക്കണം. പൊടിയില്‍ വളരുന്ന സൂക്ഷ്മ ജീവികള്‍ പുസ്തകങ്ങളില്‍ വളരെയധികം കാണും.
വളര്‍ത്തു മൃഗങ്ങള്‍
വളര്‍ത്തു മൃഗങ്ങളുടെ രോമം, മൂത്രം, തുപ്പല്‍ എന്നിവയില്‍നിന്നെല്ലാം അലര്‍ജി ഉണ്ടാകാം. ഇവയെ ദിവസവും വൃത്തിയാക്കണം. അടുത്തിടപഴകിയാല്‍ കൈയും കാലും കഴുകാനും മറക്കരുത്.
ഇലക്ട്രിക് ഉപകരണങ്ങൾ
കമ്പ്യൂട്ടർ കീപാഡ്, എയര്‍ കണ്ടീഷനര്‍, സീലിങ് ഫാൻ, എക്‌സോസ്റ്റ് ഫാന്‍ തുടങ്ങിയവ പൊടിമുക്തമാക്കുക
കർട്ടൻ
പരവതാനികൾ, കർട്ടൻ, വിരി എന്നിവ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണം. വീട്ടിനുള്ളില്‍ ഏറ്റവുമധികം പൊടിയടിയുന്നത് കാര്‍പ്പെറ്റുകളിലാണ്
കിടക്കകളും വിരികളും
പൊടിയടിയുന്ന പ്രധാന സ്ഥലങ്ങളാണ് കിടക്കകളും വിരികളും. ശ്രദ്ധിച്ചില്ലെങ്കില്‍ കിടക്കയിലെ പൊടി മാത്രം മതി ഒരാള്‍ക്ക് ശ്വാസകോശ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍. എന്നും ജനാലകള്‍ തുറന്നിട്ട് മുറികളില്‍ സൂര്യപ്രകാശമെത്തിക്കുക.
പുക
അടുപ്പിൽനിന്ന് മാത്രമല്ല, കൊതുകുതിരി മുതല്‍ സിഗരറ്റില്‍നിന്നുവരെയുള്ള പുകയുണ്ടാവും. അടുക്കളയിൽ മതിയായ വെന്‍റിലേഷൻ ഉറപ്പാക്കണം
കീടനാശിനി
ഉറുമ്പ്, പാറ്റ എന്നിവക്കുള്ള കീടനാശിനിയും കൊതുകുതിരിയും ഉപയോഗിക്കുന്ന സമയം മുറിക്കുള്ളിൽ നിൽക്കരുത്. ജനലും വാതിലും തുറന്നിടുക. കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ഇവ ഓഫ് ചെയ്യുക