ഒരു ഇസ്തിരിപ്പെട്ടി നമുക്കുണ്ടാക്കുന്ന നഷ്ടം എത്രയാണെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?
അശ്രദ്ധമായ നമ്മുടെ ഉപയോ​ഗം മൂലം ഇസ്തിരിപ്പെട്ടിയിലൂടെ വലിയ വൈദ്യുതി നഷ്ടപ്പെടാനും സാധ്യതകൾ ഏറെയാണ്.
പരമാവധി ചൂടിൽ ഒന്നോ രണ്ടോ വസ്ത്രങ്ങൾ തേക്കാൻ ഇസ്തിരിപ്പെട്ടി ഉപയോ​ഗിക്കുന്നതിലൂടെ വലിയ തോതിൽ വൈദ്യുതി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം?
ഒന്നോ രണ്ടോ വസ്ത്രങ്ങൾക്ക്‌ വേണ്ടി മാത്രം അയെൺ ബോക്സ് ഓൺ ആക്കാതിരിക്കുക എന്നതാണ് പ്രധാനം. ഇതിന് മടിയന്മാരായ നമ്മുടെ ചില ചിട്ടകളും മറ്റേണ്ടത് അത്യാവശ്യമാണ്.
നനഞ്ഞ വസ്ത്രങ്ങൾ ഇസ്തിരിയിടാൻ അയെൺ ബോക്സ് അധിക സമയം ചൂടാക്കേണ്ടതായി വരും. ഇത് കൂടുതൽ വൈദ്യുതി നഷ്ടത്തിനും കാരണമാകും.
കൂടുതൽ ചൂടോടെ ഇസ്തിരിയിടേണ്ട വസ്ത്രങ്ങളും കുറവ് ചൂട് വേണ്ട വസ്ത്രങ്ങളും തരം തിരിച്ച് വെക്കുക. ചൂട് കൂടുതൽ വേണ്ട വസ്ത്രങ്ങൾ ആദ്യം ഇസ്തിരിയിടുക.
ഉപയോഗം കഴിഞ്ഞാൽ അയെൺ ബോക്സ് ഓഫ്‌ ആക്കി വെക്കാൻ ശ്രദ്ധിക്കുക.
ഇസ്തിരിപ്പെട്ടിയില്‍ സ്പ്രേ ചെയ്യാന്‍ തിളപ്പിച്ച വെള്ളം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കഠിന ജലം ലഭിക്കുന്ന സ്ഥലമാണെങ്കില്‍ വെള്ളം തിളപ്പിച്ച് വെള്ളത്തിന്റെ കഠിനത മാറ്റിയ ശേഷം ഉപയോഗിക്കുന്നതാവും ഉചിതം
Explore