പനീർ കഴിച്ചാൽ ഇത്രയും ഗുണങ്ങളോ? അറിയാം ഈ കുഞ്ഞ്​ പാൽക്കട്ടിയുടെ എട്ട്​ ഗുണങ്ങൾ

സസ്യഭക്ഷണം കഴിക്കുന്നവര്‍ക്ക് ലഭ്യമായ പ്രോട്ടീന്‍റെ ഒന്നാന്തരം സ്രോതസ്സാണ് പനീര്‍
കാല്‍സ്യവും ഫോസ്ഫറസും പനീറില്‍ ധാരാളം ഉള്ളതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് മികച്ച പോഷണം.
വളരെ പെട്ടെന്ന് ഊർജം പ്രദാനം ചെയ്യുന്ന ഭക്ഷണം
തലച്ചോറിന്‍റെ നല്ല ആരോഗ്യത്തിന് അത്യാവശ്യം വേണ്ടുന്ന വൈറ്റമിന്‍ ബി12 പനീറില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു.
ശരീര ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മികച്ച ആഹാരം
പനീർ സമ്മര്‍ദവും ഉത്കണ്ഠയും കുറയ്ക്കാനും മൂഡ് മെച്ചപ്പെടുത്താനും സഹായിക്കും.
ശരീരത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്നു. രോഗപ്രതിരോധശക്തി വർധിപ്പിക്കാനും സഹായകമാണ്.
പ്രമേഹം നിയന്ത്രിക്കും. ഇന്‍സുലിന്‍ ഉത്പാദനത്തിന് സഹായിക്കുന്ന ട്രിപ്റ്റോഫാന്‍ അമിനോ ആസിഡ് അടങ്ങിയിരിക്കുന്നു.