ക്രോണിക് ഒബ്സ്ട്രക്ടിവ് പള്‍മനറി ഡിസീസ് (സി.ഒ.പി.ഡി), ശ്വസനനാളികള്‍ ചുരുങ്ങി വായുസഞ്ചാരം തടസ്സപ്പെടുത്തുന്നതും ഗുരുതരമായാല്‍ മരണകാരണമാകുന്നതുമായ രോഗാവസ്ഥ. ഈ അസുഖം ബാധിച്ചവർക്ക് ദീര്‍ഘകാല അസ്വസ്ഥതകൾ നേരിടേണ്ടിവരും. ഇത് വിട്ടുമാറാതെ തുടരുന്നതിനാല്‍ കൃത്യമായ ചികിത്സയും നിരന്തര പരിചരണവും അത്യാവശ്യമാണ്.