അത്യാധുനിക രീതിയിലുള്ള പരിഷ്കാരം അടുക്കളയിൽ സ്ഥാനം പിടിക്കുന്ന ഇക്കാലത്തും സ്വന്തം വീട്ടിലെ അടുക്കളയെക്കുറിച്ച് ഒട്ടും ആശങ്കയില്ലാത്തവരുമുണ്ട്.
തയാറാക്കുന്ന ഭക്ഷണത്തിന്‍റെ രുചിയിൽ മാത്രം ശ്രദ്ധിച്ചാൽ പോരാ, പലതരം അസുഖങ്ങൾ പടർന്നുപിടിക്കുന്ന ഇക്കാലത്ത് പാചകം ചെയ്യുന്ന പരിസരവും മെച്ചപ്പെടുത്തുവാൻ ജാഗ്രത പാലിക്കേണ്ടതുണ്ട്.
കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയുള്ള തുണിയിൽ തുടച്ച് ഉണക്കിയ ശേഷം പാചകം തുടങ്ങാം. കൈകൾ വൃത്തിയാക്കിയാൽ പാതിയോളം ആഹാരജന്യരോഗങ്ങളെ ഒഴിവാക്കാനാകും.
പലയിടങ്ങളിൽ സ്പർശിച്ച ശേഷം ടാപ് ഉപയോഗിക്കുന്നതിലൂടെ അണുക്കൾ ടാപ്പിലേക്ക് പറ്റിപ്പിടിക്കാൻ സാധ്യതയേറെയാണ്. ടാപ്പും വൃത്തിയായി സൂക്ഷിക്കുക.
ചോപ്പിങ് ബോർഡുകളും ബാക്ടീരിയകൾ പടരുന്ന പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ്. മത്സ്യം, മാംസം, പച്ചക്കറി, പഴങ്ങൾ എന്നിവ മുറിക്കാൻ വെവ്വേറെ ബോർഡുകൾ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്
പാത്രം കഴുകാനുപയോഗിക്കുന്ന സ്‌പോഞ്ച് ഉപയോഗശേഷം ചൂടുവെള്ളത്തില്‍ സോപ്പിട്ട് കഴുകിവെക്കുക.
ആഴ്ചയിലൊരിക്കലെങ്കിലും സിങ്കില്‍ തിളപ്പിച്ച വെള്ളം ഒഴിക്കുകയും ഇടക്ക് ബ്ലീച്ചിങ് പൗഡര്‍ ഇടുകയും ചെയ്യുന്നത് അണുക്കളെ അകറ്റാന്‍ ഒരു പരിധിവരെ സഹായിക്കും
ആഹാര പദാർഥങ്ങള്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ സൂക്ഷിക്കുന്നത് ഒട്ടും ആരോഗ്യകരമല്ല, കഴിവതും ചില്ലുപാത്രങ്ങളിൽ സൂക്ഷിക്കുക.
വളര്‍ത്തുമൃഗങ്ങളെ അടുക്കളയിൽനിന്ന് അകറ്റിനിർത്തണം. അവയുടെ രോമം, മൂത്രം, തുപ്പല്‍, അഴുക്ക് എന്നിവയില്‍ നിന്നെല്ലാം അലര്‍ജി ഉണ്ടാകാൻ സാധ്യതയുണ്ട്.
പാത്രങ്ങളും കൈകളും തുടക്കാനുപയോഗിക്കുന്ന തുണികളും (കൈക്കലത്തുണി) ടവലുകളും ദിവസവും അലക്കി ചൂടുവെള്ളത്തിൽ കഴുകിയെടുക്കണം.
പച്ചക്കറി, മീൻ, മുട്ട, ഇറച്ചി തുടങ്ങിയവ മുറിക്കുമ്പോഴുള്ള അവശിഷ്ടങ്ങൾ അടുക്കളയിൽ കൂട്ടിയിടരുത്. ഇത് യഥാസമയം വൃത്തിയാക്കണം.
ഏറ്റവുമധികം ബാക്ടീരിയകൾ കയറിപ്പറ്റാൻ സാധ്യതയുള്ള മറ്റൊരു വസ്തുവാണ് സ്ക്രബർ. പാത്രങ്ങൾ കഴുകിയശേഷം സ്ക്രബറും നന്നായി കഴുകി വൃത്തിയാക്കുക. ഇടക്കിടെ സ്ക്രബറുകൾ മാറ്റുന്നതും നല്ലതാണ്.
ഭക്ഷ്യവിഷബാധ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന അണുക്കള്‍ പെരുകുന്നത് തടയാന്‍ കൃത്യമായ ഇടവേളകളിൽ ഫ്രിഡ്ജ് വൃത്തിയാക്കണം.