നൂറ്റാണ്ടുമുമ്പ് വൈക്കം സത്യഗ്രഹത്തിലെ ​സൗജന്യ ഭോജനശാലയിലാണ് കേരളത്തിൽ ആദ്യമായി ചപ്പാത്തി വിളമ്പിയത്

അന്ന് പഞ്ചാബികൾ മലയാളക്കരയിൽ അന്നം വിളമ്പാൻ എത്തിയതായിരുന്നു
മലയാളി വിദേശിയുടെ ഭക്ഷണം കഴിക്കുന്നത് ഭിക്ഷയും യാചനയുമാണെന്ന് ഗാന്ധി പറഞ്ഞതോടെ അന്ന് ചപ്പാത്തി നിർത്തി
ചപ്പാത്തി ലോകത്തുടനീളം മനുഷ്യരുടെ രുചിമുകുളങ്ങൾ കീഴടക്കിയിട്ട് നൂറ്റാണ്ട് പലതായി
ചപ്പാത്തി ഉണ്ടായത് ഇന്ത്യയിലാണെന്നാണ് ചരിത്രകാരന്മാർക്കിടയിലെ പൊതുവെയുള്ള അഭിപ്രായം
ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ചപ്പാത്തി സമരവും നടന്നിട്ടുണ്ട്
1857ൽ മഥുരയിൽ തുടക്കമിട്ട ചപ്പാത്തി പ്രസ്ഥാനം ഒന്നാം സ്വാത​ന്ത്ര്യ സമരത്തിൽ വരെ പങ്കുവഹിച്ചതായി രേഖകളിലുണ്ട്
നാരുകളും പ്രോട്ടീനും കൊഴുപ്പും നന്നായി അടങ്ങിയ ചപ്പാത്തി കൂടുതൽനേരം വിശപ്പ് വരാതെ സൂക്ഷിക്കും
അരിയാഹാരം പോലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാതെ നിലനിർത്തുന്നു
സിങ്ക് പോലുള്ള ധാതുക്കൾ കൂടി ചേരുന്നതിനാൽ ചർമത്തിനും നല്ലതാണെന്ന് വിദഗ്ധർ