ഹൃദയത്തിനും ശ്വാസകോശ ആരോഗ്യത്തിനും ഗുണം ചെയ്യുന്ന ആൻറി ഓക്‌സിഡൻറുകളാൽ സമ്പന്നമാണ് ഈത്തപ്പഴം.

ഫൈബർ ഒരുപാട് അടങ്ങിയ പഴമായതിനാൽ ദഹനപ്രശ്നം ഉള്ളവർ ഈത്തപ്പഴം കഴിക്കുന്നത്​ നല്ലതാണ്. ഇത്​ ദഹനപ്രക്രിയ സുഗമമാക്കും.
ഈത്തപ്പഴത്തിൽ ഫാറ്റ് കുറവായതിനാൽ കൊളസ്ട്രോൾ അളവ് ബാലൻസ് ചെയ്യും. മാത്രമല്ല എനർജി വർധിപ്പിക്കാനും ഈത്തപ്പഴം സഹായിക്കും.
അനീമിയ, ഹൃദയരോഗങ്ങൾ, മലബന്ധം തുടങ്ങി പല ആരോഗ്യപ്രശ്നങ്ങൾക്കും ​ഈത്തപ്പഴം പരിഹാരം കാണുമെന്ന് പഠനങ്ങളുണ്ട്.
വിറ്റാമിൻ സി, ഡി എന്നിവ അടങ്ങിയതിനാൽ ലോലമായ ചർമ്മം സാധ്യമാക്കും. ചുളിവുകൾ കുറക്കുകയും മെലാനിൻ അടിയുന്നത് തടയുകയും ചെയ്യും.
പ്രമേഹരോഗികൾ ഈത്തപ്പഴം അമിതമായി കഴിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഈത്തപ്പഴത്തിന്‍റെ അമിത ഉപയോഗം ശരീരഭാരം കൂട്ടുന്നതായും ചില പഠനങ്ങളിൽ ക​ണ്ടെത്തിയിട്ടുണ്ട്.
ദഹിക്കാൻ സമയം എടുക്കുന്നതിനാൽ കൊച്ചുകുട്ടികൾക്ക്​ ഈത്തപ്പഴം മുഴുവനായി കൊടുക്കുന്നതിനെ വിദഗ്​ധർ പ്രോത്സാഹിപ്പിക്കുന്നില്ല.