പ്രായമായവരിൽ മാത്രം കണ്ടുവരുന്ന ഒരു അസുഖമാണ് പ്രമേഹം എന്നാണ് ധാരണയെങ്കിൽ തെറ്റി. കുട്ടികൾക്കുൾപ്പെടെ ഏതു പ്രായക്കാർക്കും എപ്പോൾ വേണമെങ്കിലും വരാവുന്ന രോഗമാണിത്. കുട്ടികളിലെ പ്രമേഹം അപൂർവമാണെങ്കിലും കണ്ടെത്തിയാൽ ഏറെ ശ്രദ്ധയും ജീവിതകാലം മുഴുവൻ ചികിത്സയും വേണ്ടിവരും.