ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും വളരെ പ്രധാനമാണ് മാനസികാരോഗ്യം. പൂർണമായ അർഥത്തിൽ മാനസികാരോഗ്യം നിലനിർത്തുക എന്നത് വെല്ലുവിളി നിറഞ്ഞ പ്രക്രിയയാണ്.

സമ്മർദങ്ങളെ അതിജീവിക്കാനും ജോലിചെയ്യാനും ബന്ധങ്ങൾ നിലനിർത്താനും സമൂഹത്തിന് വേണ്ട സംഭാവനകൾ നൽകാനും കഴിയുമ്പോഴാണ് മാനസികാരോഗ്യം ശരിയായ നിലയിലാണെന്ന് പറയാൻ സാധിക്കുക.
കൃത്യമായ നിരീക്ഷണം, പരിഹാരമാർഗങ്ങൾ എന്നിവയിലൂടെ ഇവയെ മറികടക്കാനാകും.
എന്തുകൊണ്ടാണ് സമ്മർദമെന്ന് തിരിച്ചറിയാൻ ശ്രമിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നിങ്ങളുടെ നിയന്ത്രണത്തിന് അകത്തുള്ള കാര്യങ്ങളിലാണ് സമ്മർദമെങ്കിൽ അത് മറികടക്കാൻ ശ്രമിക്കാം.
നിങ്ങളുടെ പരിധിക്കപ്പുറമുള്ള കാര്യമാണെങ്കിൽ ആ സ്​ട്രെസ് എടുക്കുന്നതുകൊണ്ട് എന്താണ് പ്രയോജനം?
2030 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വ്യാപകമായ അസുഖമായി വിഷാദരോഗം മാറുമെന്ന് പഠനങ്ങളുണ്ട്.
അതിന് ശാസ്ത്രീയമായ ചികിത്സയാണ് ഏറ്റവും അനുയോജ്യം. ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഡിപ്രഷൻ ഒഴിവാക്കാം.
ചില ചിട്ടകൾ വരുത്തുക, ആവശ്യത്തിന് ഉറങ്ങുക, വ്യായാമം പതിവാക്കുക എന്നിവ ഉദാഹരണം.
യോഗ, ഡാൻസ് എന്നിവയിലൂടെ നിങ്ങളുടെ സ്ട്രെസ് കുറക്കാൻ സഹായിക്കും.
കഴിഞ്ഞുപോയതിനെയോ വരാനിരിക്കുന്നതിനെയോ കുറിച്ച് കൂടുതൽ ചിന്തിക്കാതെ മൈൻഡ്ഫുള്ളായി ജീവിക്കുക.
വ്യത്യസ്ത പ്രവർത്തികളിലൂടെ ശരീരത്തിൽ ഹാപ്പി ഹോർമോണുകളായ സെറോടോണിൻ, ഡോപമിൻ, എൻഡോർഫിൻ, ഓക്സിടോസിൻ തുടങ്ങിയവ ഉദ്പാദിപ്പിക്കുന്നത് നല്ലതാണ്.
ഓമനമൃഗങ്ങളെ വളർത്തുന്നതിലൂടെയും പൂന്തോട്ടം വെച്ച് പിടിപ്പിക്കുന്നതിലൂടെയും മാനസികാരോഗ്യം മെച്ചപ്പെടും.
ജിം, മറ്റ് വർക്കൗട്ടുകൾ എന്നിവയിലൂടെയും മാനസിക ആരോഗ്യത്തെ സ്വാധീനിക്കാം.
വിറ്റമിൻ എ, ബി, സി, ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ നല്ലതാണ്.
പോപ്കോൺ, ഉരുളക്കിഴങ്ങ്, പഴങ്ങൾ, പച്ചില ചേർത്ത സാൻഡ് വിച്ച് എന്നിവ സ്ട്രസ് കുറക്കാൻ സഹായിക്കുന്നു.
ചിരി ക്ലബുകൾ സർവ സാധാരണമല്ലെങ്കിലും മികച്ച റിസൽട്ടുണ്ടാക്കുന്ന ഒരു തെറാപ്പിയാണ് ചിരി ക്ലബ്ബുകൾ.