ടി.വിക്കും കമ്പ്യൂട്ടറിനും മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് ഡിജിറ്റൽ ഡിമെൻഷ്യ സാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു
ദിവസം നാല് മണിക്കൂറിലധികം സ്ക്രീൻ ഉപയോഗിക്കുന്ന വ്യക്തികളിൽ വാസ്കുലർ ഡിമെൻഷ്യ, അൽഷിമേഴ്സ് എന്നിവക്ക് സാധ്യതയുണ്ട്.
ഹ്രസ്വകാല മെമ്മറി നഷ്ടം, വാക്കുകൾ ഓർമ്മിക്കുന്നതിലെ ബുദ്ധിമുട്ട്, ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ ചെയ്യുന്നതിലെ ബുദ്ധിമുട്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു
ഫോണിലെ സ്ക്രീൻ ടൈം കുറക്കുകയാണ് പ്രതിരോധത്തിനായി ആദ്യം ചെയ്യേണ്ടത്
വാച്ചിലേയും ഫോണിലേയും നോട്ടിഫിക്കേഷനുകളുടെ എണ്ണം കുറക്കുക വഴി ഇടക്കിടക്ക് ഫോൺ എടുക്കുന്നത് ഒഴിവാക്കാനാവും.
സ്ക്രീൻ സ്ക്രോൾ ചെയ്യുന്നത് കുറക്കാൻ സഹായിക്കുന്ന ആപുകൾ ഇന്ന് ലഭ്യമാണ്. ഇത് ഇൻസ്റ്റാൾ ചെയ്യുക വഴി ഒരു പരിധി വരെ സ്ക്രീൻടൈം കുറക്കാനും അതുവഴി ഡിമെൻഷ്യയിൽ നിന്നും രക്ഷപ്പെടാനും സാധിക്കും