ദിവസവും രണ്ടോ മൂന്നോ തവണ കാപ്പി കുടിക്കുന്നവരുടെ ആയുസ്സ് മറ്റുള്ളവരേക്കാള്‍ 1.84 വർഷം വര്‍ധിക്കുമെന്ന് പുതിയ പഠനം
കാപ്പിയിൽ ആന്റി ഓക്സിഡന്റുകളും ഫിനോളിക് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. കാപ്പിയിലടങ്ങിയിരിക്കുന്ന കഫീൻ ശരീരത്തിന് ഉന്മേഷം ഉണ്ടാക്കുകയും നാഡീവ്യൂഹങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
സ്ഥിരമായി കാപ്പി കുടിക്കുന്നവരുടെ പേശി, ഹൃദയ, മാനസിക, രോഗപ്രതിരോധ പ്രവർത്തനങ്ങൾ ദൃഢപ്പെടുന്നു
ശ്വാസകോശ രോഗങ്ങൾ, പക്ഷാഘാതം, അർബുദം, പ്രമേഹം, ഡിമെൻഷ്യ, വിഷാദം, എന്നിവയുൾപ്പെടെയുള്ള വാർദ്ധക്യ സംബന്ധമായ രോഗങ്ങളുടെ വ്യാപ്തി കുറക്കാൻ കാപ്പി സഹായിക്കുന്നു.
കാപ്പി കുടിക്കുന്നത് ശരീരത്തിലെ മെറ്റാബോളിസം മെച്ചപ്പെടുത്തുകയും കൊഴുപ്പ് കുറക്കുകയും ചെയ്യുന്നു.
ടൈപ്പ് 2 പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാനും ഹൃദ്രോഗത്തെ ചെറുക്കാനും കാപ്പി സഹായിക്കുന്നു.
പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ദിവസേന കഴിക്കാവുന്ന കഫീന്റെ അളവ് പരമാവധി 400 മില്ലിഗ്രാം ആണ്. ഒരു കപ്പ് കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്റെ അളവ് 95 മില്ലിഗ്രാം ആണ്. അതായത് ഒരു ദിവസം പരമാവധി നാല് കപ്പ് കാപ്പി കുടിക്കാം.