November 8, 2024

മദ്യപാനം യുവാക്കൾക്കിടയിൽ സ്‌ട്രോക്ക് കേസുകൾ വർദ്ധിപ്പിക്കുന്നു; ആശങ്ക ഉയർത്തി പുതിയ റിപ്പോർട്ട്

ഒരുകാലത്ത് പ്രായമായവരെ ബാധിച്ചിരുന്ന ആരോഗ്യപ്രശ്നമായി കണക്കാക്കപ്പെട്ടിരുന്ന സ്ട്രോക്ക് ഇപ്പോൾ അമിതമായ മദ്യപാനം ഉൾപ്പെടെയുള്ള ജീവിതശൈലി ശീലമാക്കിയ ചെറുപ്പക്കാരിലാണ് കൂടുതലായി കണ്ടുവരുന്നത്.
ഉയർന്ന മദ്യപാനം യുവാക്കളിൽ സ്ട്രോക്ക് വരാനുള്ള സാധ്യത 50 ശതമാനം വര്‍ധിപ്പിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു
2022-ലെ ഇന്‍റർസ്ട്രോക്ക് പഠനം അനുസരിച്ച് ഉയർന്നതും മിതമായതുമായ മദ്യപാനം ഹൃദയാഘാത സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വെളിപ്പെടുത്തി.
പൊണ്ണത്തടി, പ്രമേഹം, സമ്മര്‍ദം, ഉറക്കമില്ലായ്മ, അനാരോഗ്യകരമായ ഡയറ്റ് എന്നിവയ്ക്ക് പുറമെ മദ്യപാനവും പുകയില ഉപയോ​ഗവും പക്ഷാഘാത സാധ്യത വർധിപ്പിക്കുന്ന മറ്റ് രണ്ട് പ്രധാന ഘടകങ്ങളാണ്. മദ്യപാനത്തിന് ദീര്‍ഘകാല ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.
മദ്യം തലച്ചോറിനെ ദോഷകരമായി ബാധിക്കുന്നു. ഓർമക്കുറവ്, തീരുമാനമെടുക്കാൻ ബുദ്ധിമുട്ട്, പെരുമാറ്റ രീതിയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ എന്നിവയ്ക്ക് കാരണമാവുന്നു.
പതിവായി മദ്യം കഴിക്കുന്നത് തലച്ചോറിൻ്റെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ മസ്തിഷ്ക ക്ഷതം, ന്യൂറോണുകളുടെ നഷ്ടം, സിനാപ്സുകൾക്ക് കേടുപാടുകൾ എന്നിവയ്ക്ക് കാരണമാകും.
അമിതമായ മദ്യപാനം അപസ്മാരത്തിന് കാരണമായേക്കാമെന്നും സ്ട്രോക്ക് വരാനുള്ള സാധ്യതയുമായി അടുത്ത ബന്ധമുണ്ടെന്നും പഠനം പറയുന്നു.
Explore