അമിതമായി വെള്ളം കുടിച്ചാല്‍ മരണം അടക്കമുള്ള പല പ്രശ്‌നങ്ങളിലേക്കും അത് നയിക്കാം.
വെള്ളം കുടിക്കേണ്ടതിന്റെ പ്രധാന്യത്തെ പറ്റിയെല്ലാം ഡോക്ടര്‍മാരും ആരോഗ്യ വിദഗ്‌ധരുമെല്ലാം ആവര്‍ത്തിച്ച് പറയുന്നതാണ്. എന്നാൽ ശരീരത്തിന്‍റെ ജലാംശം സന്തുലിതാ അവസ്ഥയിൽ നിലനിർത്തേണ്ടത് ആവശ്യമാണ്.
കുറഞ്ഞ സമയം കൊണ്ട് ഒരാള്‍ കൂടുതല്‍ അളവില്‍ വെള്ളം കുടിച്ചാല്‍ ശരീരത്തിലെ സോഡിയത്തിന്റെ അളവ് താഴേക് പോയി ഹൈപോനാട്രീമയ എന്ന അവസ്ഥയിലെത്തിക്കും.
അമിതമായി വെള്ളം കുടിക്കുമ്പോള്‍ വൃക്കകള്‍ക്ക് അധികമായി വരുന്ന ഈ ജലം കാര്യക്ഷമമായി നീക്കം ചെയ്യാനാകാതെ വരും. വെള്ളം രക്തപ്രവാഹത്തിലേക്ക് എത്തി രക്തത്തെ നേര്‍പ്പിക്കുന്നതോടെ സോഡിയം പോലുള്ള ഇലക്ട്രോലൈറ്റുകളുടെ അളവ് കുറയും.
സോഡിയം കുറയുന്നതോടെ ദ്രാവക സന്തുലനം താളം തെറ്റി അമിതമായ ജലം കോശങ്ങള്‍ക്കുള്ളില്‍ കയറി അവ വീര്‍ക്കാൻ തുടങ്ങും.
ഇത് ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങൾക്ക് വലിയ പ്രശ്നമാക്കിയില്ലെങ്കിലും തലച്ചോറിൽ ബാധിച്ചാൽ ഹാനികരമാണ്.
തലച്ചോര്‍ തലയോട്ടിക്കുള്ളില്‍ അടച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ വീര്‍ക്കാന്‍ ഈ കോശങ്ങള്‍ക്ക് സാധിക്കില്ല. അത് തലയോട്ടിക്കുള്ളിലെ മർദം വർധിപ്പിക്കുന്നു.
സെറിബ്രല്‍ ഒഡിമ എന്നാണ് ഇതിന് പേര്. ഈ വര്‍ധിച്ച മര്‍ദ്ദം തലവേദന, ആശയക്കുഴപ്പം, ചുഴലി, കോമ, മരണം എന്നിവക്ക് വരെ കാരണമായേക്കാം.
അമിതമായി വെള്ളം ശരീരത്തില്‍ ഉണ്ടെന്നതിന്റെ ലക്ഷണങ്ങളാണ് ഓക്കാനം, ഛര്‍ദ്ദി, തലവേദന, ആശയക്കുഴപ്പം, ക്ഷീണം, പേശിവലിവ്, ചുഴലി തുടങ്ങിയവ.
മൂത്രം നിറമൊന്നുമില്ലാതെ വെള്ളം പോലെയിരിക്കുന്നതും കൈകാലുകളിലും മുഖത്തും നീര് വയ്‌ക്കുന്നതും അമിതമായി വെള്ളം ശരീരത്തിലെത്തുന്നത് മൂലമാണ്.
അമിതമായ ജലാംശം നീക്കാന്‍ ഡൈയൂറെറ്റിക്‌സ് മരുന്നുകള്‍ സഹായിക്കും. പരിശോധനയ്‌ക്ക് ശേഷം തോതും പുനസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.