ശരീരത്തിന്റെ ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്താനും നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തിനും ഉപ്പ് ആവശ്യമാണ്. സോഡിയവും ക്ലോറൈഡും നിശ്ചിത അളവിൽ ശരീരത്തിന് ആവശ്യമാണ്.
കൂടിയ അളവിൽ ഉപ്പ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും.
ഉപ്പിന്റെ അമിത ഉപയോഗം ആമാശയത്തില്‍ അര്‍ബുദത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ഇത് ആമാശയ പാളിയെ നശിപ്പിക്കുകയും ഹെലിക്കോബാക്റ്റർ പൈലോറി (എച്ച്. പൈലോറി) എന്ന ബാക്ടീരിയയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കാലക്രമേണ വിട്ടുമാറാത്ത വീക്കത്തിനും കോശനാശത്തിനും കാരണമാകും.
ഉപ്പ് ധാരാളം അടങ്ങിയ അച്ചാറും ഉണക്കമീനും പാക്കറ്റ് ഫുഡും പതിവാക്കുന്നത് വയറിൽ കാൻസറുണ്ടാക്കും. ജനിതകമായി കാന്‍സര്‍ സാധ്യതയുള്ളവരോ നിലവില്‍ ദഹനനാള പ്രശ്നങ്ങളോ ഉള്ളവരോ അമിതമായി ഉപ്പ് കഴിക്കുന്നത് രോഗസാധ്യത ഇരട്ടിയാക്കും.
എന്നാൽ ഉപ്പിന്റെ അമിത ഉപയോഗം വൃക്കകൾക്ക് സമ്മര്‍ദം ഉണ്ടാക്കുകയും പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു.
സോഡിയത്തിന്റെ അളവ് ശരീരത്തിൽ കൂടുന്നത് രക്തക്കുഴലുകളിൽ സമ്മർദം കൂട്ടും. രക്തസമ്മർദം കൂടിയാൽ ഹൃദ്രോഗസാധ്യതയും കൂടുന്നു.
ആരോഗ്യത്തോടെയിരിക്കണമെങ്കിൽ നിശ്ചിത അളവിൽ കൂടുതൽ ഉപ്പ് കഴിക്കരുത്. ഉപ്പുള്ള ലഘുഭക്ഷണങ്ങളും പ്രോസസ്‌ഡ് ഫുഡും ഒഴിവാക്കണം.
മുതിർന്നവർ ദിവസം അഞ്ച് ഗ്രാമിൽ താഴെയും കുട്ടികൾ മുതിർന്നവരെക്കാൾ കുറഞ്ഞ അളവിലും മാത്രമേ ഉപ്പ് ഉപയോഗിക്കാൻ പാടുള്ളൂ എന്ന് ലോകാരോഗ്യസംഘടന നിർദേശിക്കുന്നു.