മുലയൂട്ടുന്ന അമ്മമാർ ഭക്ഷണത്തിൽ ക്രമീകരണങ്ങൾ വരുത്തണം. നന്നായി പാലൂട്ടുന്നതിന്​ നല്ല ഭക്ഷണം തെരഞ്ഞെടുത്ത്​ കഴിക്കണമെന്നാണ്​ വിദഗ്​ധാഭിപ്രായം.

ശതാവരി ആയുർവേദത്തിൽ സ്ത്രീകളുടെ സുഹൃത്ത് എന്നറിയപ്പെടുന്ന ഔഷധസസ്യമാണ്. ഇത് ആർത്തവ പ്രശ്നങ്ങൾക്കും മുലപ്പാൽ കുറവിനും പരിഹാരമാണ്.
പാലും പാലുൽപന്നങ്ങളും, ബദാം, മുരിങ്ങ, ചെറുപയർ തുടങ്ങിയവയിലെല്ലാം കാൽസ്യം കൂടുതലായി അടങ്ങിയതിനാൽ മുലപ്പാൽ ഉത്പാദനത്തിന് സഹായിക്കും.
വെളുത്തുള്ളിയും ചെറിയ ഉള്ളിയും ശരീരത്തിൽ പ്രൊലാക്ടിൻ ഹോർമോണിനെ ബൂസ്റ്റ്‌ ചെയ്യാൻ സഹായിക്കുന്നതിനാൽ ഇവയും മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്നു.
കസ്കസ്, ജീരകം, അയമോദകം തുടങ്ങിയവയും പ്രസവശേഷമുള്ള ശരീരത്തിലെ മുറിവുണങ്ങാനും മുലപ്പാൽ വർധിപ്പിക്കാനും ഉപകാരപ്രദമാണ്.
പാലക് ചീര പ്രസവശേഷം സ്ത്രീകൾക്ക് കഴിക്കാവുന്നതാണ്
സപ്പോട്ട ഊർജം അധികമായതിനാലും വിറ്റാമിൻ സിയും വിറ്റാമിൻ എയും അടങ്ങിയതിനാലും മുലയൂട്ടൽ സമയത്ത് കഴിക്കാൻ അത്യുത്തമമാണ്​.
ചെറിയ മീനുകളിലും മെർക്കുറിയുടെ അളവ് കുറഞ്ഞ കടൽ മത്‍സ്യങ്ങളിലും പ്രോടീൻ, ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ ഗർഭകാലത്തും പ്രസവ ശേഷവും കഴിക്കാം.