ഭക്ഷണത്തിൽ ജീരകം ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾക്ക് പ്രയോജനപ്പെടും

വയറും തടിയുമടക്കം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് ജീരകം സഹായകമാകും
അമിതഭാരവും പൊണ്ണത്തടിയും കുറയാൻ 3 മാസം ദിവസവും 3 ഗ്രാം ജീരകപ്പൊടി തൈരിൽ ചേർത്ത് കഴിക്കുക
രാത്രി ജീരകം വെള്ളത്തിലിട്ട് വെക്കുക. രാവിലെ തിളപ്പിച്ച് കുടിക്കുന്നത് വയർ കുറയ്ക്കും
പൊണ്ണത്തടിയുള്ള സ്ത്രീകൾ 3 ഗ്രാം ജീരകപ്പൊടി കഴിക്കുന്നത് മൊത്തം കൊളസ്ട്രോൾ കുറക്കും
മലബന്ധം മാറ്റും. വയറിളക്കം കുറയ്ക്കും
ഗ്യാസ്, അസിഡിറ്റി പ്രശ്നമുള്ളവർക്ക് ജീരക വെള്ളവും സഹായകമാകും
ജീരകപ്പൊടി കഴിക്കുന്നവരിൽ ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (നല്ല കൊളസ്ട്രോൾ) ഉണ്ടാകുന്നുമുണ്ട്
ജീരകം അലർജിയുള്ളവർ ശ്രദ്ധിക്കണം. ഓക്കാനം, തലകറക്കം, വയറുവേദന എന്നിവ അനുഭവപ്പെടാൻ സാധ്യതയുണ്ട്