ആരോഗ്യകരമായ ഗര്‍ഭധാരണത്തിന് ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

25 മുതല്‍ 35 വരെയാണ് പ്രത്യുൽപാദനത്തിനുള്ള ഏറ്റവും സുരക്ഷിതമായ പ്രായം
ആവശ്യത്തിന് കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിനുകള്‍, പ്രോട്ടീന്‍, നാരുകള്‍ അടങ്ങിയ ഭക്ഷണം എന്നിവ ആഹാരരീതിയില്‍ ഉള്‍പ്പെടുത്തണം
ഗര്‍ഭകാലത്ത് അമിതമായ രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോള്‍, അമിതവണ്ണം, തൈറോയ്ഡ്, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ കൂടുതലായി അനുഭവപ്പെടാം
ആഴ്ചയില്‍ അഞ്ചു ദിവസം കുറഞ്ഞത് 30 മിനിറ്റെങ്കിലും ചെറിയ തോതില്‍ വ്യായാമം ചെയ്യാം
ലഹരി ഉൽപന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഈ ശീലം ഗര്‍ഭധാരണത്തിന് മുമ്പുതന്നെ ഉപേക്ഷിക്കണം
ഗർഭധാരണത്തിന് മുമ്പ് കൃത്യമായ ആരോഗ്യ പരിശോധന നടത്തണം
ഗര്‍ഭധാരണം നടക്കുന്നതിന്‍റെ രണ്ടോ മൂന്നോ മാസം മുമ്പുതന്നെ ഫോളിക് ആസിഡ് സപ്ലിമെന്റ് കഴിക്കുന്നത് ഗുണം ചെയ്യും