November 30, 2024

കൃത്യസമയത്ത് ഉറങ്ങാത്തവരെ കാത്തിരിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ!

കൃത്യസമയം പാലിക്കാതെ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവർക്ക് ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയ്ക്കുള്ള സാധ്യത മറ്റുള്ളവരെക്കാൾ 26 ശതമാനം കൂടുതലാണെന്ന് പഠനം.
ഇടയ്ക്കിടെ സമയം തെറ്റിക്കുന്നവരിൽ ഹൃദയാഘാതത്തിനും ഹൃദയസ്തംഭനതിനുമുള്ള സാധ്യത എട്ട് ശതമാനം കൂടുതലാണെന്നും റിപ്പോർട്ടിലുണ്ട്.
40 വയസിനും 79 വയസിനും ഇടയിൽ പ്രായമുള്ള 72,269 പേരിലാണ് പഠനം നടത്തിയത്. ആരോഗ്യമുള്ളവർ ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങണം.
ഉറങ്ങാൻ കൃത്യസമയം പാലിക്കാത്തവർ ദിവസം എട്ട് മണിക്കൂർ ഉറങ്ങിയാലും അസുഖങ്ങളിൽ നിന്ന് രക്ഷപ്പെടാനാവില്ലെന്നും പഠനം പറയുന്നു.
ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം സമയത്തിൽ മാറ്റം വരുന്നവരെ കുറിച്ചല്ല മറിച്ച് അഞ്ചോ ആറോ ദിവസം ഉറങ്ങുന്ന സമയത്തിൽ മാറ്റം വരുന്നവരെ കുറിച്ചാണ് പഠനത്തിൽ പരാമർശിച്ചിട്ടുള്ളതെന്നും ഗവേഷകർ പറയുന്നു.
ദിവസവും രാവിലെ വ്യത്യസ്ത സമയങ്ങളിൽ ഉണരുന്നത് മനുഷ്യന്റെ ബയോളജിക്കൽ ക്ലോക്കിന്റെ താളം തെറ്റിക്കും. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും.
Explore