November 8, 2024

വെള്ള മാത്രമോ അതോ മുഴുവൻ കഴിക്കണോ? മുട്ട കഴിക്കേണ്ടതെങ്ങനെ എന്ന് ഹൃദ്രോഗ വിദഗ്ധർ പറയുന്നു

ശരീരത്തിന് ദൈനംദിനം ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നതിനായി പലരും മുട്ടയുടെ വെള്ള മാത്രം കഴിക്കാറുണ്ട്. എന്നാൽ മുട്ട ഒരു ഇൻഫ്ലമേറ്ററി പ്രോട്ടീൻ ആണെന്നും വെള്ളമാത്രം കഴിക്കുന്നത് ശരീരത്തിന് ഗുണമല്ലെന്നുമാണ് ഹൃദ്രോഗ വിദഗ്ദധരുടെ അഭിപ്രായം.
മുട്ട മഞ്ഞയടക്കം കഴിച്ചിട്ടെ കാര്യമുള്ളൂ എന്നാണ് ചില വിദഗ്ധർ പറയുന്നത്.
അതേസമയം ഇത് ശരിയല്ലെന്നും, മുട്ടയുടെ വെള്ള മാത്രം കഴിച്ചാൽ ശരീരത്തിന് കേടുകൾ ഇല്ലെന്ന് സർജിക്കൽ ഗ്യാസ്ട്രോ എൻജിസ്റ്റ് ഡോ. നാദേന്ദല ഹസാരഥയ്യ പറഞ്ഞു
വലിയ അളവിലുള്ള പ്രോട്ടീനും നല്ല കൊളസ്ട്രോളും, അമിനോ ആസിഡുകളും അടങ്ങിയിട്ടുള്ളതിനാൽ അവ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഡയറ്റിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ഏറ്റവും നല്ല ഭക്ഷണമാണ് മുട്ടയെന്ന് ബെംഗളൂരുവിലെ ആസ്റ്റർ വൈറ്റ്ഫീൽഡ് ഹോസ്പിറ്റലിലെ ചീഫ് ക്ലിനിക്കൽ ഡയറ്റീഷ്യൻ വീണ പറഞ്ഞു.
മുട്ടയുടെ മഞ്ഞയിൽ വിറ്റാമിൻ എ,ഡി,ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും.
ഒരു സാമാന്യം വലിപ്പമുള്ള മുട്ടയില്‍ 13 പ്രധാന വിറ്റാമിനുകളും, ധാതുക്കളും, ഉയര്‍ന്ന ഗുണനിലവാരമുള്ള പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട് എന്നാല്‍ ഇതെല്ലം കൂടി എഴുപത് കലോറിയാണ് എന്നതാണ് കൗതുകകരമായ വസ്തുത.
Explore