November 26, 2024

തണുപ്പ് കാല രോഗങ്ങളിൽ നിന്ന് രക്ഷ നേടാം

തണുപ്പുകാലത്ത്‌ ശൈത്യവും രൂക്ഷതയും പ്രകൃതിയില്‍ കൂടുന്നതിനാലാണ്‌ ശരീരത്തിലും അവയുടെ ആധിക്യം ഉണ്ടാകുന്നത്‌.
ഇതിന്റെ ഭാഗമായാണ്‌ ചുണ്ട്‌, കാല്‍പാദങ്ങള്‍ ഇവയില്‍ വിണ്ടുകീറല്‍ സംഭവിക്കുന്നതും ചര്‍മം രൂക്ഷമായി മാറുന്നതും. ഇത്‌ പ്രത്യക്ഷത്തില്‍ കാണപ്പെടുന്ന മാറ്റങ്ങളാണ്‌. ആന്തരികമായും ഇതുപ്രകാരമുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്‌.
ഈ മാറ്റങ്ങള്‍ നമ്മെ ബുദ്ധിമുട്ടിക്കാതിരിക്കണമെങ്കില്‍ ഓരോ ഋതു മാറുമ്പോഴും നമ്മുടെ ആഹാരരീതിയിലും ശീലങ്ങളിലും ഋതുവിനനുസരിച്ച്‌ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്‌.
തണുപ്പ്‌ കൂടുന്നതിനാല്‍ ശീതം എന്ന ഗുണം ശരീരത്തില്‍ വര്‍ധിക്കുന്നു. ഇത്‌ കഫം കൂടാന്‍ ഇടയാക്കുന്നു.
രൂക്ഷതയെ മറികടക്കാന്‍ കൊഴുപ്പിന്റെ അംശം ആവശ്യമുണ്ടെങ്കിലും തന്റെ വിശപ്പിനെ മനസ്സിലാക്കി കൊഴുപ്പുള്ള ആഹാരങ്ങള്‍ കഴിക്കണം.
അന്തരീക്ഷം തണുപ്പേറിയതിനാല്‍ തണുപ്പുകാലത്ത്‌ വ്യായാമം ഒഴിവാക്കരുത്‌.വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തില്‍ രക്തപ്രവാഹം മെച്ചപ്പെടും. ഇത്‌ തണുപ്പിനെ പ്രതിരോധിക്കാന്‍ ശരീരത്തെ സഹായിക്കും
കുളിക്കാനും കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമെല്ലാം ഇളം ചൂടുവെള്ളം ഉപയോഗിക്കുക.ടൈല്‍സ്‌, ഗ്രാനൈറ്റ്‌, മാര്‍ബിള്‍ എന്നിവയൊക്കെ പതിച്ച നിലത്ത്‌ പാദരക്ഷകള്‍ ഉപയോഗിക്കണം.
വെയില്‍ ഉള്ള സമയത്ത്‌ ചെറിയ തോതില്‍ വെയില്‍ കൊള്ളുന്നതും നല്ലതാണ്‌.കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കണം. അത്‌ തണുപ്പില്‍ നിന്ന്‌ ശരീരത്തെ സംരക്ഷിക്കും.
Explore