ശരീരത്തിൽ വൈറ്റമിൻ ഡിയുടെ അളവ് കുറഞ്ഞാൽ....

ശ​രീ​ര​ത്തെ ആ​രോ​ഗ്യ​ക​ര​മാ​യി നി​ല​നി​ര്‍ത്താ​ന്‍ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​ണ് വി​റ്റ​മി​ന്‍ ഡി
നി​ശ്ചി​ത അ​ള​വി​ൽ വി​റ്റ​മി​ൻ ഡി ​ശ​രീ​ര​ത്തി​ൽ ഇ​ല്ലെ​ങ്കി​ൽ നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ ഉണ്ടാകും
നാം ​ക​ഴി​ക്കു​ന്ന മ​ത്സ്യ​വി​ഭ​വ​ങ്ങ​ള്‍, മീ​നെ​ണ്ണ, കോ​ഡ് ലി​വ​ര്‍ ഓ​യി​ല്‍, സ​സ്യാ​ഹാ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ നി​ന്നെ​ല്ലാം ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ വി​റ്റ​മി​ന്‍ ഡി ​ല​ഭി​ക്കും
സാ​ധാ​ര​ണ 90 ശ​ത​മാ​നം വി​റ്റ​മി​ന്‍ ഡി​യും ത്വ​ക്കി​ല്‍ നി​ന്നാ​ണ് ഉ​ണ്ടാകുന്നത്, എല്ലാ ദിവസവും കുറഞ്ഞത് 10-15 മിനിറ്റെങ്കിലും സൂര്യപ്രകാശം ശരീരത്തിൽ ഏൽക്കുന്നത് നല്ലതാണ്
എ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും നാ​ഡി​ക​ളും പേ​ശി​ക​ളും ത​മ്മി​ല്‍ സം​വേ​ദ​നം ന​ട​ത്തു​ന്ന​തി​നും വി​റ്റ​മി​ന്‍ ഡി ​സ​ഹാ​യി​ക്കും
ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ​ശേ​ഷി കൂ​ട്ടു​ന്ന​തി​നും വി​റ്റ​മി​ന്‍ ഡി​ക്ക് വ​ലി​യ പ​ങ്കു​ണ്ട്
ര​ക്തം ക​ട്ട​പി​ടി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ക, കോ​ശ​ങ്ങ​ളു​ടെ അ​മി​ത വി​ഘ​ട​നം ത​ട​യു​ക, അ​സ്ഥി​ക​ളു​ടെ ധാ​തു​വ​ത്ക​ര​ണ​ത്തി​ന് സ​ഹാ​യി​ക്കു​ക തു​ട​ങ്ങി​യ​വ​ക്കും വി​റ്റ​മി​ന്‍ ഡി ​ശ​രീ​ര​ത്തി​ലു​ണ്ടാ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്
ശ​രീ​ര​കോ​ശ​ങ്ങ​ള്‍ക്ക് പു​റ​ത്തു​ള്ള ദ്രാ​വ​ക​ങ്ങ​ളി​ല്‍ കാ​ൽ​സ്യം, അ​യ​ണ്‍ എ​ന്നി​വ കു​റ​യു​ന്ന​ത് മൂ​ല​മു​ണ്ടാ​കു​ന്ന ഹൈ​പോ​കാ​ല്‍സീ​മി​ക് ടെ​റ്റ​നി എ​ന്ന അ​വ​സ്ഥ​യും ചി​ല​രി​ല്‍ വി​റ്റ​മി​ന്‍ ഡി​യു​ടെ കു​റ​വ് മൂ​ലം ക​ണ്ടു​വ​രു​ന്നു
കു​ട്ടി​ക​ളി​ല്‍ വി​റ്റ​മി​ന്‍ ഡി​യു​ടെ അ​ഭാ​വം കാ​ര​ണം റി​ക്ക​റ്റ്സ് എ​ന്ന രോ​ഗ​വും മു​തി​ര്‍ന്ന​വ​രി​ല്‍ ഓ​സ്റ്റി​യോ മ​ലേ​സി​യ എ​ന്ന അ​വ​സ്ഥ​യു​മു​ണ്ടാ​കു​ന്നു