December 20, 2024

സാനിറ്ററി പാഡുകള്‍ ആരോഗ്യത്തിന് ഹാനികരമോ?

ഒരു ശരാശരി സ്ത്രീ അവളുടെ ജീവിതകാലത്തിനിടയില്‍ ഏകദേശം 11,000 സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുമെന്നാണ് കണക്കാക്കുന്നത്.
ഇത് ഉപയോഗിക്കാതെ വയ്യെന്ന് പറയുമ്പോഴും സാനിറ്ററി പാഡുകള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മുതല്‍ പാരിസ്ഥിതിക വെല്ലുവിളികള്‍ വരെ ഉണ്ടാക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.
ഒറ്റത്തവണ ഉപയോഗിക്കുന്ന പാഡുകളില്‍ ഡയോക്‌സിന്‍, ഫ്യുറാന്‍, അസ്ഥിരമായ പല ഓര്‍ഗാനിക് സംയുക്തങ്ങള്‍ എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്.
അതുപോലെ തന്നെ പാഡുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ബ്ലീച്ചിംഗ് പ്രക്രിയകളുടെ ഉപോത്പന്നങ്ങളായ രാസവസ്തുക്കളൊക്കെയും ചര്‍മ്മത്തിന് ദോഷമുണ്ടാക്കുകയും ഹോര്‍മോണ്‍ ഉത്പാദനം തടസ്സപ്പെടുത്താനും ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങളിലേക്ക് നയിക്കാനും കാരണമാകും.
പാഡുകളില്‍ സാധാരണ ചേര്‍ക്കുന്ന സുഗന്ധദ്രവ്യങ്ങളും ഡിയോഡോറൈസറുകളും അലര്‍ജി പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകും.
ഇത് യോനിയിലെ മൈക്രോബയോമിനെ തടസപ്പെടുത്തുകയും അണുബാധകള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.
പ്ലാസ്റ്റിക് പാളി നനവുളള അന്തരീക്ഷം സൃഷ്ടിക്കുന്നതുകൊണ്ട് ഇത് ബാക്ടീരിയകളുടെയും ഫംഗസുകളുടെയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും.
ഇതുമൂലം മൂത്രനാളിയില്‍ അണുബാധ, യോനിയിലെ യീസ്റ്റ് അണുബാധ ഇവയ്ക്ക് സാധ്യതയുണ്ട്. ഇത്തരം പ്ലാസ്റ്റിക് പാളിയുള്ള പാഡുകളുടെ ദീര്‍ഘമായ ഉപയോഗം ചര്‍മ്മത്തിന് തിണര്‍പ്പും പാടുകളും ഉണ്ടാക്കും.
Explore