എന്താണ് കർക്കിടക ചികിത്സ?

ഒരു വർഷത്തേക്ക് ആവശ്യമായ ഊർജം സംഭരിക്കലും ശുദ്ധീകരണവും ആണ് കർക്കിടക ചികിത്സയിൽ സംഭവിക്കുന്നത്.
എന്തൊക്കെയാണ് കർക്കിടക ചികിത്സകൾ
ഉഴിച്ചിൽ, പിഴിച്ചിൽ, കിഴി, ധാര തുടങ്ങിയ ക്രിയകൾ കർക്കിടകത്തിൽ ചെയ്യുന്നു. വിവിധ തരത്തിലുള്ള തൈലങ്ങളും, ചൂടും, മസാജുകളും ഇതിൽ ഉൾപ്പെടും.
കേരളീയ ആയുർവേദ ചികിത്സ രീതി
ഇലക്കിഴി, പൊടിക്കിഴി, നവരക്കിഴി, നാരങ്ങാക്കിഴി തുടങ്ങിയ വിവിധതരം കിഴികൾ. നവരതേപ്പ്, പിഴിച്ചിൽ, ശിരോധാര തുടങ്ങിയ ചികിത്സരീതികളും ഇതിലുണ്ട്.
കർക്കിടക ചികിത്സയുടെ ആവശ്യം
ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങൾ, കഫരോഗങ്ങൾ, വാതം തുടങ്ങയവ വരുന്നതിനാൽ രോഗപ്രതിരോധത്തിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ട കാലമാണ് കർക്കിടകം.
കർക്കിടക ചികിത്സ ആരംഭം
മൺസൂൺ (കാലവർഷം) സീസൺ തുടങ്ങുന്നത്തോടു കൂടിയാണ് കർക്കിടക ചികിത്സാസമയം ആരംഭിക്കുന്നത്.
കർക്കിടക ചികിത്സയുടെ ഗുണങ്ങൾ
രോഗ പ്രതിരോധശേഷി കൂടുന്നു, വാതം, ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങൾ, കഫരോഗങ്ങൾ എന്നിവ തടയുന്നു.
കർക്കിടകക്കഞ്ഞി
നമ്മുടെ ദഹനശേഷിയും ശരീരബലവും സംരക്ഷിക്കാൻ കർക്കിടകക്കഞ്ഞി സഹായിക്കുന്നു. കൊല്ലത്തിൽ ഏഴു ദിവസമെങ്കിലും ഇത് ശീലിക്കേണ്ടതാണ്.
കഞ്ഞിക്കൂട്ട്
ദശമൂലങ്ങൾ കഴുകിച്ചതച്ച് ആദ്യം കഷായം വെക്കുന്നു. അതിൽ നവരയരി ചേർത്ത് കഞ്ഞിയുണ്ടാക്കുന്നു. ദീപന പാചനങ്ങളായ മരുന്നുകളും തേങ്ങാപ്പാലും ഒക്കെ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.