രക്തത്തിൽ സോഡിയത്തിൻറ അളവ് കുറയുന്നത് ഹൈപ്പോനൈട്രീമിയ എന്ന അവസ്ഥക്ക് കാരണമാകാറുണ്ട്. സോഡിയത്തിന്റെ അളവ് 135 mEq/L ൽ കുറയുമ്പോഴാണ് ഹൈപ്പോനൈട്രീമിയ ഉണ്ടാകുന്നത്.
തലവേദന, ഛർദി, സ്വബോധമില്ലാത്ത അവസ്ഥ, ഓർമക്കുറവ്, ക്ഷീണം, തളർച്ച അപസ്മാരം സോഡിയം കുറഞ്ഞാലുള്ള ലക്ഷണങ്ങളാണിത്. സോഡിയം കുറയുന്നത് മസ്തിഷ്ക കോശങ്ങളെയാണ് പ്രധാനമായും ബാധിക്കുന്നത്.
ചെറിയ തോതിലുള്ള സോഡിയത്തിന്റെ കുറവ് ഉപ്പ് കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ പരിഹരിക്കാനാകും
മുന്തിരി, അമുക്കുരം, കുറുന്തോട്ടി, ചിറ്റരത്ത്, നീർമാതളം, പാൽമുരുക്ക്, ബ്രഹ്മി എന്നിവ ഉൾപ്പെട്ട ഔഷധങ്ങൾക്ക് സോഡിയം കുറയുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ പരിഹരിക്കാൻ കഴിയാറുണ്ട്.
ഉപ്പ് ചേർത്ത ചെറുപയർ സൂപ്പ്, മാംസ സൂപ്പ്, മലർക്കഞ്ഞി, പാൽക്കഷായം, തേങ്ങാവെള്ളം, കരിക്കിൻവെള്ളം, ഉപ്പ് ചേർത്ത നാരങ്ങവെള്ളം, ഇഞ്ചി ചേർത്ത മോരും വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം എന്നിവയും മാറിമാറി നൽകേണ്ടതുണ്ട്.
കായികാധ്വാനം ഉള്ളവരും വേനൽക്കാലത്ത് പുറം പണി ചെയ്യുന്നവരും ഉപ്പ് ചേർത്ത ശുദ്ധജലം ധാരാളം കുടിക്കുന്നത് സോഡിയം ഉൾപ്പടെയുള്ള ലവണ നഷ്ടം കുറക്കാൻ സഹായിക്കും. ശരീരത്തിൽ നീര് വരുന്ന സാഹചര്യങ്ങളിൽ ഉപ്പ് കുറക്കണം.
കിടപ്പു രോഗികൾക്ക് കുടിക്കാൻ നൽകുന്ന വെള്ളം മൂത്രത്തിലൂടെ പുറത്തുപോകുന്നതിനെക്കാൾ കുറവായിരിക്കാൻ ശ്രദ്ധിക്കണം.