പുതിയ കാലത്തെ നമ്മുടെ ഭക്ഷണ ശീലത്തിൽ ഒഴിച്ചുകൂടാനാവാത്തതായി മാറിയിരിക്കുന്നു മയോണൈസ്.
ചെറിയ സാൻഡ്‌വിച്ച് മുതൽ സാലഡിലും ഒട്ടുമിക്ക എല്ലാ ഭക്ഷണങ്ങളിലും ഇന്ന് മയോണൈസുണ്ട്.
പലപ്പോഴും ഷവർമയിലടക്കമുള്ള മയോണൈസ് വില്ലനായ വാർത്തയും നമ്മൾ വായിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മയോണൈസ് എങ്ങനെ ആരോഗ്യത്തെ ബാധിക്കുമെന്ന ചോദ്യം പ്രസക്തമാണ്.
മയോണൈസിൽ ഉയർന്ന കലോറി ഉള്ളതിനാൽ ഗ്ലൂക്കോസിന്‍റെ അളവും ഉയർന്ന കൊളസ്‌ട്രോളും മറ്റ് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങൾ രൂക്ഷമാക്കാൻ കാരണമാകുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഒമേഗ-6 ഫാറ്റി ആസിഡുകളാൽ സമ്പന്നമായതിനാനാലാണ് ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന ആശങ്ക ഉയരുന്നത്.
മയോണൈസ് ഒരു സമയം കഴിഞ്ഞാൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാറുണ്ട്. കാരണം അപകടകരമായ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്നതാണ് മയോണൈസ്.
അമിതമായി മയോണൈസ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. ഇത് പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു
മയോണൈസിൽ ചേർക്കുന്ന കൊഴുപ്പിന്‍റെ തരവും അളവും കൂടുതലായിരിക്കെ ഇവ കൂടുതലായി ശരീരത്തിൽ എത്തിയാൽ കൊളസ്ട്രോൾ വർധിക്കാനും ഹൃദ്രോഗത്തിനും കാരണമാകും.
Explore