രാവിലെയോ രാത്രിയോ ഇവ കഴിക്കുന്നത് ആരോഗ്യ സംരക്ഷത്തിന് നല്ലതാണ്
മധുരവും ഗ്ലൂക്കോസുമെല്ലാമുള്ള ഈത്തപ്പഴങ്ങൾ പാലിനൊപ്പം ചേരുമ്പോൾ പ്രോട്ടീനുകളാലും കാർബോഹൈഡ്രേറ്റുകളാലും സമ്പുഷ്ടമാകുന്നു
ഈത്തപ്പഴത്തിൽ ഡയറ്ററി ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് കുടലിന്റെ ആരോഗ്യം നിലനിർത്തുന്നു. മലവിസർജ്ജനം ആരോഗ്യകരമാക്കുന്നു. പാലിനൊപ്പം ചേർത്ത് ഈത്തപ്പഴം കഴിക്കുമ്പോൾ, ദഹനവ്യവസ്ഥ മെച്ചപ്പെടുന്നു.
തിളപ്പിച്ച പാലിൽ ഈത്തപ്പഴം ചേർത്ത് ഒഴിഞ്ഞ വയറിൽ കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് ഉയർത്തും. അനീമിക് ആയവർക്കും രകതത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറവുള്ളവർക്കും ഇത് സഹായകമാകും
പാലും ഈത്തപ്പഴവും കാൽസ്യത്താൽ സമ്പന്നമാണ്. കാൽസ്യം എല്ലുകൾക്കും പല്ലുകൾക്കും അത്യാവശ്യമാണെന്ന് അറിയാമല്ലോ. അതിനാൽ, പാലും ഈത്തപ്പഴവും സ്ഥിരമാക്കുന്നത് അസ്ഥി സംബന്ധിയായ പ്രശ്നങ്ങൾ കുറക്കും.
ചൂടുള്ള പാൽ ശരീരത്തിന് വിശ്രമം നൽകുന്ന പ്രധാന പാനീയമാണ്. പാലിലെ ട്രിപ്റ്റോഫാനുകൾ ദീർഘമായ ഉറക്കത്തിനുള്ള ഹോർമോണുകൾ ഉൽപാദിപ്പിക്കാൻ സഹായിക്കുന്നു.
ഹൃദയാരോഗ്യവും ഈത്തപ്പഴത്തിലെ പൊട്ടാഷ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതിലടങ്ങിയ ഫൈബറാകട്ടെ കൊളസ്ട്രോളും നിയന്ത്രിക്കുന്നു. മാത്രമല്ല ഹൃദയാരോഗ്യത്തിനു ഗുണം ചെയ്യുന്ന അവശ്യ കൊഴുപ്പും പോഷകങ്ങളും പാൽ നൽകുന്നു.