ലക്ഷണങ്ങള്‍ നിസ്സാരവത്കരിക്കുന്നത് അപകടം. താരതമ്യേന അപകടകാരിയല്ലാത്ത അസിഡിറ്റി (ആസിഡ് റിഫ്ലക്സ് ) മുതല്‍ അതി ഗുരുതരമായ ഹൃദയാഘാതത്തിന്റെ വരെ പ്രധാന ലക്ഷണമാണ് നെഞ്ചുവേദന. അനുഭവപ്പെടുന്ന വേദനയും മറ്റു ലക്ഷണങ്ങളും ഒരു പരിധിവരെ സമാനമായതിനാല്‍, കാരണം തിരിച്ചറിയുകയെന്നത് ഏറെ പ്രയാസവുമാണ്.