പുതിയകാലത്ത് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നതും ചികിത്സതേടുന്നതുമായ രോഗാവസ്ഥയാണ് പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം അല്ലെങ്കില്‍ പി.സി.ഒ.എസ്. കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ മുതലുള്ളവരില്‍ ഈ അവസ്ഥ കണ്ടുവരുന്നുണ്ട്. പി.സി.ഒ.എസിന് സമാനമായ ലക്ഷണങ്ങളില്‍ ചിലതെങ്കിലും കണ്ടുതുടങ്ങുമ്പോള്‍ വലിയ ആശങ്കയോടെ ഗൈനക്കോളജിസ്റ്റുകളെ സമീപിക്കുന്ന പ്രവണത വര്‍ധിച്ചുവരുകയാണ്.