ടർഫുകൾ കൂണുപോലെ മുളച്ചുവരുന്ന കാലമാണിത്. നാടിന്‍റെ മുക്കിലും മൂലയിലും വരെ ടർഫാണ്. കളിക്കും ഫിറ്റ്നസിനുമൊപ്പം സൗഹൃദ കൂട്ടായ്മകളിലൂടെയുള്ള മാനസികോല്ലാസത്തിനും കൂടിയാണ് ടർഫുകൾ ഇക്കാലത്ത് വഴിതുറക്കുന്നത്.
പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കളികളും ആരവവും ആവേശവും പ്രായഭേദമെന്യേ ആ വലക്കെട്ടിനകത്തേക്ക് പറിച്ചുനടപ്പെടുന്നു.
കാടുമൂടിക്കിടന്ന പല സ്ഥലങ്ങളും ഇത്തരം ആർട്ടിഫിഷ്യൽ ടർഫുകളായി മാറുമ്പോൾ തുറക്കുന്നത് പുതിയ വ്യാപാരസാധ്യത കൂടിയാണ്.
മെറ്റൽനിരത്തി ലെവൽ ചെയ്ത് കൃത്രിമ പുൽത്തകിടി വിരിച്ചാണ് ടർഫ് ഗ്രൗണ്ട് തയാറാക്കുന്നത്. കൃത്രിമ ടർഫ് പലപ്പോഴും പരിപാലിക്കുന്നത് ബയോസൈഡുകൾ ഉപയോഗിച്ചാണ്.
ഇത്തരം ബയോസൈഡുകളുടെ ഉപയോഗം methicillin resistant staphylococcus aureus പോലെയുള്ള അണുബാധക്ക് കാരണമാകുന്നുണ്ട്
തൊലിപ്പുറത്തെ അസുഖങ്ങള്‍ മുതല്‍ മരണകാരിയായ ന്യുമോണിയ, മെനിഞ്ചൈറ്റിസ്, രക്തപ്രവാഹത്തിലെ അണുബാധ എന്നിവക്കുവരെ ഈ ബാക്ടീരിയ കാരണമാകാം. മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്ക് പടരുന്നവയാണിവ. അതിനാൽ ടർഫിൽ ഇറങ്ങുംമുമ്പ്​ ഇവ ശ്രദ്ധിക്കണം.
ടർഫിൽ തെന്നിവീഴുമ്പോൾ തൊലി മുറിയുകയോ ചുരണ്ടിപ്പോവുകയോ ചെയ്താൽ എം.ആര്‍.എസ്.എ അണുബാധയുണ്ടാകാം
ഇതെല്ലാം കൊണ്ട് ടർഫിൽ കളിക്കുമ്പോൾ ശ്രദ്ധിക്കണം. ഇതിനോടൊപ്പം ഒരുപാട് ചൂടായത് കൊണ്ട് തന്നെ നിർജലീകരണം സംഭവിക്കാതെ നോക്കേണ്ടതുണ്ട്.
Explore