നമ്മുടെ ശരീരത്തിൽ തൈറോയ്ഡ് ഗ്രന്ഥിയുടെ പങ്ക് നിസാരമല്ല. മാറിയ ജീവിത ശൈലിയിൽ ഒരുപാട്പേരെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നമാണ് തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ.
പലപ്പോഴും വൈകാരികമായ പ്രതികരണങ്ങൾക്കും ദേഷ്യത്തിനുമെല്ലാം തൈറോയ്ഡ് ഹോർമോണിലെ ഏറ്റക്കുറച്ചിൽ കാരണമാകും.
തൈറോയ്ഡ് ഹോർമോൺ ശരീരത്തിൽ കുറഞ്ഞു പോകുന്നത് കൊണ്ടുണ്ടാക്കുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയ്ഡിസം. ഈ ഹോർമോൺ കൂടിയാലുണ്ടാകുന്ന അവസ്ഥയെ ഹൈപ്പർ തൈറോയ്ഡിസം എന്നും പറയുന്നു.
തൈറോയ്ഡുമായി ബന്ധപ്പെട്ട് ശരീരത്തിലുണ്ടാകുന്ന എല്ലാ തരം മുഴകളും കാൻസർ ആകണമെന്നില്ല.
തൈറോയിഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ടി3, ടി4 ഹോർമോണുകൾ കുറയുന്ന പ്രശ്നമാണ് 'ഹൈപ്പോ തൈറോയ്ഡിസം എന്ന് പറയുന്നത്. ഇത് സ്ത്രീകളിൽ ആർത്തവം ക്രമം തെറ്റുകയും അമിത രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു.
ശരീരഭാരം കൂടുക, അലസത, വിഷാദരോഗം എന്നിവ ഇതിന്‍റെ പരിണിത ഫലമായുണ്ടാകുന്നു. . ചർമം വരളുക, മുടി കൊഴിയുക, ഹൃദയമിടിപ്പ് വർധിക്കുക, മലബന്ധം എന്നിവയും മറ്റ് ലക്ഷണങ്ങളാണ്.
40 വയസിനു മുകളിലുള്ള സ്ത്രീകളിലാണ് 'ഹൈപ്പർ തൈറോയ്ഡിസം' പൊതുവെ കാണുന്നത്. ഗർഭകാലവുമായി ബന്ധപ്പെട്ടാണ് സ്ത്രീകളിൽ ഇത്തരം പ്രശ്നങ്ങൾ ഉടലെടുക്കുന്നത്
കഴുത്തിലെ മുഴ, രക്തത്തിലെ കൊഴുപ്പ്, വിഷാദം, ശരീരഭാരത്തിൽ ഏറ്റക്കുറച്ചിൽ, ആർത്തവക്രമമില്ലായ്മ, ചർമത്തിലുള്ള പ്രയാസങ്ങൾ, ക്ഷീണം, തണുപ്പ് / ചൂട് സഹിക്കാൻ കഴിയാതിരിക്കൽ എന്നിവയെല്ലാം തൈറോയ്ഡിന്‍റെ ലക്ഷണങ്ങളാണ്.
ഗർഭിണികണികൾ ഗർഭധാരണത്തിനു മുമ്പ് തൈറോയ്ഡ് പ്രവർത്തനം പരിശോധിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല, ഗർഭകാലത്തുടനീളവും തൈറോയ്ഡ് പരിശോധിക്കണം.
സമീകൃതാഹാരം ജീവിതത്തിന്‍റെ ഭാഗമാക്കിയും കൃത്രിമ രുചിയും മണവും രാസപദാർഥങ്ങളും ചേർത്തു തയാറാക്കുന്ന ഭക്ഷണ സാധനങ്ങൾ വർജ്ജിച്ചും തൈറോയ്ഡ് പ്രശ്നങ്ങളെ അകറ്റി നിർത്താം.
തൈറോയ്ഡ് പ്രശ്നങ്ങൾ ചികിത്സിക്കാതെ വിട്ടാൽ ഹൃദ്രോഗം, പൊണ്ണത്തടി, വന്ധ്യത എന്നിവയിലേക്ക് നയിക്കാം. ഹോർമോൺ ഗുളികകളും അയഡിന്‍റെ കുറവ് നികത്താനായുള്ള ഭക്ഷണക്രമവുമാണ് ഇതിനുള്ള പോംവഴി. വിറ്റാമിൻ ഡി അടങ്ങിയ പഴവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്.