അലൂമിനിയം പാത്രങ്ങൾ പാചകത്തിനായി ഉപയോഗിക്കുന്നത് സാധാരണമാണ്. ഭാരം കുറഞ്ഞതാണ്, വില കുറവാണ്, വൈവിധ്യമാർന്ന പാത്രങ്ങൾ സുലഭമായി കിട്ടും എന്നീ കാരണങ്ങളാൽ അലൂമിനിയം പാത്രങ്ങൾക്ക് ആവശ്യക്കാരേറെയുമാണ്. എന്നാൽ, അലൂമിനിയം പാത്രങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.