വാരാന്ത്യ ഉറക്കവും ഹൃദ്രോഗവും തമ്മിൽ ബന്ധമുണ്ടോ? ഉണ്ടെന്നാണ് പഠനം

വാരാന്ത്യങ്ങളിൽ കൂടുതൽ ഉറങ്ങുന്നവർക്ക് ഹൃദ്രോഗ സാധ്യത 20% കുറയുമെന്ന് പഠനം
യു.കെ ബയോബാങ്ക് 90,000ലധികം വ്യക്തികളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ
ഉറക്കക്കുറവ് അനുഭവിക്കുന്നവർക്ക് ആ നഷ്ടം പരിഹരിക്കാൻ വാരാന്ത്യങ്ങളിൽ ഉറങ്ങാം
ഇങ്ങനെ നന്നായി ഉറങ്ങുകയാണെങ്കിൽ ഹൃദയാരോഗ്യം താര​തമ്യേന മെച്ചപ്പെടും
പ്രവൃത്തിദിനങ്ങളിൽ പതിവായി ഉറക്കക്കുറവ് അനുഭവിക്കുന്ന വ്യക്തികൾക്ക് ഇത് കൂടുതൽ ഫലം ചെയ്യുമെന്ന് പഠനം പറയുന്നു
യു.കെ ബയോബാങ്ക് പദ്ധതിയിൽ ഉൾപ്പെട്ട 90,903 പേരിൽനിന്നുള്ള ഡാറ്റയാണ് പഠനത്തിനായി ഉപയോഗിച്ചത്
ഉറക്കവും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം വിലയിരുത്താൻ സ്ലീപ്പ് ഡേറ്റ ആക്സിലറോമീറ്ററുകൾ ഉപയോഗിച്ചു