പല കുടുംബങ്ങളിലും കണ്ടുവരുന്ന ഒന്നാണ് രാത്രി വളരെ വൈകിയുള്ള ഉറക്കം. രാത്രി ഏറെ വൈകി ഉറങ്ങി വൈകി എഴുന്നേൽക്കുന്നതാണ് പുതു തലമുറയുടെ ശീലവും
വൈകിയുള്ള ഉറക്കം സ്ഥിരമാക്കിയിട്ടുണ്ടെങ്കിൽ ഭാവിയിൽ ഉത്കണ്ഠ, വിഷാദരോഗം, പൊണ്ണത്തടി, ഹൃദയസ്തംഭനം, മസ്തിഷ്കാഘാതം, പ്രമേഹം തുടങ്ങിയ രോഗങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്
ഉറക്കം എന്നത് ശരീരത്തിനും മനസ്സിനും വിശ്രമം നൽകുന്ന ഒരു പ്രക്രിയ ആണ്. വിശപ്പ് ഉള്ളപ്പോൾ ആണ് ഭക്ഷണത്തിന് രുചി ഉണ്ടാകുക. വിശപ്പില്ലാത്തപ്പോൾ എത്ര നല്ല ഭക്ഷണം കഴിച്ചാലും നമുക്ക് ആസ്വദിക്കാനാകില്ല. അതുകൊണ്ട് ശരീരം ആഗ്രഹിക്കുന്ന സമയത്ത് വിശ്രമം നൽകുന്നതാണ് ഉത്തമം
രാത്രി വൈകി ഉറങ്ങുന്നത് ശരീരത്തിലെ രൂക്ഷത വർധിക്കാൻ കാരണമാകും. ശരീരം രൂക്ഷമാകുന്നത് ദഹനപ്രക്രിയയെ സാരമായി ബാധിക്കും
നമ്മൾ എത്ര നല്ല ഭക്ഷണം കഴിച്ചാലും ശരീരത്തിൽ കാണില്ല. തീരെ മെലിഞ്ഞിരിക്കുന്നു എന്നു തോന്നുന്നവർ അവരുടെ ഉറക്കത്തിന്‍റെ ശീലങ്ങൾ ഒന്നു പരിശോധിക്കുന്നത് നല്ലതാണ്
രാത്രി വൈകി ഉറങ്ങുന്നവരിൽ വൈകി ഭക്ഷണം കഴിക്കുന്ന ശീലവും കണ്ടുവരുന്നുണ്ട്. ഇത് ശരീരഭാരം വർധിക്കാൻ കാരണമാകും
സൂര്യൻ അസ്തമിച്ച് ഉദിക്കുന്നതിനു ഇടയിലുള്ള സമയത്ത് 6-8 മണിക്കൂർ ഉറങ്ങുന്നതാണ് ശരീരത്തിനും മനസ്സിനും വിശ്രമം കിട്ടാൻ അഭികാമ്യം
എല്ലാദിവസവും കൃത്യസമയത്ത്, കൃത്യമായ ദൈർഘ്യത്തിൽ ഉറക്കം ലഭിച്ചാൽ ജീവിതത്തിലെ ഒരുവിധത്തിൽപെട്ട എല്ലാ ആരോഗ്യപ്രശ്നങ്ങളും ഇല്ലാതാക്കാനാകും. ഉറക്കമാണ് ഏറ്റവും മികച്ച ധ്യാനം