കുട്ടികൾ കൂർക്കം വലിച്ചുറങ്ങുന്നത് സ്വാഭാവികമായ പ്രതിഭാസമല്ല. അത് ചില ആരോഗ്യ പ്രശ്നങ്ങൾ കാരണമാകാം.
മൂക്കിനു പിന്നിലുള്ള ദശ വളർച്ച (അഡിനോയ്ഡ്) കാരണമാകാം കൂട്ടികൾക്ക് കൂർക്കം വലി ഉണ്ടാകുന്നത്. അത് മാതാപിതാക്കൾ തിരിച്ചറിയുകയും ഒരു ഇ.എൻ.ടി സ്പെഷലിസ്റ്റിനെ കൺസൾട്ട് ചെയ്യുകയും വേണം.
കുട്ടികൾ വാതുറന്ന് ഉറങ്ങുന്നത് പല രോഗങ്ങളുടേയും ലക്ഷണമാകാം. മൂക്കിലൂടെയുള്ള ശ്വാസോച്ഛാസം തടസ്സപ്പെടുന്നതുകൊണ്ടാണ് സാധാരണഗതിയിൽ കുട്ടികൾ വാ തുറന്ന് ഉറങ്ങുന്നത്
10-12 വയസ്സു വരെയുള്ള കുട്ടികളിലാണ് സാധാരണയായി ഇത് കണ്ടുവരുന്നത്. ചിലപ്പോൾ മുതിർന്ന കുട്ടികളിലും ഇത് കാണപ്പെടാം. തീർച്ചയായും ഡോക്ടറെ സമീപിക്കുകയും പരിശോധനയിലൂടെ കാരണം കണ്ടെത്തുകയും ചെയ്യണം.
കുട്ടികളിൽ സാധാരണയായി കാണുന്ന മൂക്കടപ്പ്, ചെവി വേദന എല്ലാം ഇതുമായി ബന്ധമുള്ളതാണ്.
മുമ്പ് പറഞ്ഞ അഡിനോയ്ഡ് ഗ്രന്ഥി മൂക്കിനു പിന്നിലുള്ള ഒരു ഗ്രന്ഥിയാണ്. തൊണ്ടയിലെ ടോൺസിലുമായി ബന്ധപ്പെട്ട ഗ്രന്ഥിയാണിത്. ഡിനോയ്ഡ് ഗ്രന്ഥിയുടെ വീക്കം മൂലം കുട്ടികളിൽ ചെവിവേദന, ചെവിയിൽ അണുബാധ, കേൾവിക്കുറവ് എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.
എല്ലാ അഡിനോയ്ഡിനും സർജറി ആവശ്യമില്ല. എന്നാൽ അഡിനോയ്ഡ് ഗ്രേറ്റ് 3, ഗ്രേറ്റ് 4 എന്നീ അവസ്ഥകൾക്ക് സർജറി ആവശ്യമാണ്. വലുപ്പമുനുസരിച്ച് നാല് ഗ്രേറ്റ്സാണുള്ളത്.
കുട്ടികളിൽ കൂർക്കംവലി, ഉറക്കത്തിന്റെ പ്രശ്നം, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതാവുക, ഇടയ്ക്കിടെ പനി വരുക എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ സർജറി വേണ്ടിവരും.
സർജറി രാവിലെ കഴിഞ്ഞാൽ വൈകുന്നേരം കുട്ടിക്ക് വീട്ടിൽ പോകാവുന്നതാണ്. രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ കുട്ടിക്ക് സ്കൂളിൽ പോകാം. ബെഡ് റെസ്റ്റിന്റെ ആവശ്യമില്ല. സർജറി കഴിഞ്ഞ് അടുത്ത ദിവസം മുതൽ സാധാരണ ചെയ്യുന്ന പ്രവൃത്തികൾ കുട്ടിക്ക് ചെയ്യാം. സാധാരണ ഭക്ഷണം കഴിക്കുകയും ചെയ്യാം.