സ്ത്രീകൾ ദിവസവും മുട്ട കഴിക്കട്ടെ; ഓർമശക്തിയും ബുദ്ധിയും വർധിക്കുമെന്ന് പഠനം
സ്ത്രീകൾ ദിവസവും ഒരു മുട്ട കഴിക്കുന്നത് നല്ലതാണെന്ന് പഠനം. മുട്ട കഴിക്കുന്നതിലൂടെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുമെന്നും പഠനത്തിൽ പറയുന്നു.
മുട്ടയിൽ അടങ്ങിയ കോളിന്‍ സംയുക്തം തലച്ചോറിന്റെ പ്രവര്‍ത്തനം, ഓര്‍മശക്തി, മസ്തിഷ്‌ക കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയം എന്നിവ മികച്ചതാക്കുമെന്ന് പഠനത്തിൽ പറയുന്നു.
മുട്ടയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളായ ബി6, ബി12, ഫോളിക് ആസിഡ് എന്നിവ മസ്തിഷ്‌കം ചുരുങ്ങുന്നതും വൈജ്ഞാനിക തകര്‍ച്ച കുറയ്ക്കാനും സഹായിക്കും.
ദിവസവും മുട്ട കഴിക്കുന്ന സ്ത്രീകളിൽ സെമാന്‍റിക് മെമ്മറി, വെര്‍ബല്‍ ഫ്ലുവന്‍സി എന്നിവ മികച്ചതാണെന്നും പഠനത്തിൽ കണ്ടെത്തി.
സ്ത്രീകളുടെ മറവിരോഗം കുറയ്ക്കാന്‍ ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗമാണ് മുട്ടയെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ പറയുന്നു.
എല്ലുകളെ ബാധിക്കുന്ന ഓസ്റ്റിയോപൊറോസിസ് എന്ന രോഗത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കാൻ കഴിയുന്ന അവശ്യ പ്രോട്ടീനും മുട്ട നൽകുന്നുവെന്ന് മുൻ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.