December, 2024

കോവിഡ് കാൻസർ രോഗികൾക്ക് ഗുണകരമോ?

ദശലക്ഷക്കണക്കിന് പേരുടെ ജീവൻ അപഹരിച്ച കൊറോണ വൈറസ് കാൻസർ രോഗികൾക്ക് ഗുണകരമായേക്കാമെന്ന് പഠനം.
കാൻസർ ട്യൂമറുകൾ ചുരുക്കാനുള്ള കഴിവ് കോവിഡ് 19ന് ഉണ്ടെന്ന് നോർത്ത് വെസ്റ്റേൺ മെഡിസിൻ കാനിങ്ങിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞതായി റിപ്പോർട്ട്.
കോവിഡ് 19 ബാധിച്ച ചില കാൻസർ രോഗികളിൽ ട്യൂമർ ചുരുങ്ങുന്നതും ട്യൂമർ വളർച്ച മന്ദഗതിയിലാകുന്നതും ശ്രദ്ധയിൽപെട്ടതാണ് ഡോക്ടർമാരെ ഇതുസംബന്ധിച്ച ഗവേഷണത്തിന് പ്രേരണയായത്.
നന്നെ ക്ഷീണിതരായ കാൻസർ രോഗികളിൽ ചിലർക്ക് കോവിഡ് ബാധിച്ച​ശേഷം കാൻസറിന്റെ വളർച്ച കുറയുന്നത് പഠനത്തിന് നേതൃത്വം നൽകിയവരുടെ ശ്രദ്ധയിൽപെട്ടു.
കോവിഡ് രോഗപ്രതിരോധ ശേഷിയെ വർധിപ്പിച്ചതാണോ കാൻസർ കോശങ്ങളെ നശിപ്പിക്കാൻ തുടങ്ങിയതാണോ എന്ന ഈ ജിജ്ഞാസയാണ് പഠനം നടത്താൻ പ്രേരിപ്പിച്ചത്.
കാൻസർ ചികിത്സയിൽ ഇതിന്റെ സാധ്യത ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ട്. കാൻസർ ചികിത്സയ്ക്ക് ഒരു പുതിയ വഴിയാണ് ഇതിലൂടെ തുറന്നുകിട്ടുക.
Explore