ശ്വാസംമുട്ടൽ മിക്കവരും അനുഭവിക്കുന്ന അവസ്ഥയാണ്. എന്നാൽ എല്ലാ ശ്വാസംമുട്ടലും അലർജി മൂലമല്ല.
പൊടി, തണുപ്പ്, സോപ്പ്, മരുന്നുകൾ, കെമിക്കൽ തുടങ്ങിയവ മൂലം ശ്വാസംമുട്ടലും ശരീരത്തിൽ വിവിധ ഭാഗങ്ങളിൽ ത്വക് അലർജികളും ഉണ്ടാകാറുണ്ട്. ഇതിന് വൈദ്യസഹായം തേടുക തന്നെ വേണം.
എന്നാൽ, ശ്വാസംമുട്ടൽ അനുഭവിക്കുന്നവരിൽ ചിലർക്ക് ഉത്കണ്ഠയാണ് ഇതിനു കാരണമെന്ന് കണ്ടെത്തിയിരിക്കുന്നു. ഇത്തരം രോഗികൾ ശ്വാസംമുട്ടലിനുള്ള മരുന്നുകൾ ദീർഘകാലം ഉപയോഗിച്ചാലും ഈ ശ്വാസംമുട്ടൽ മാറില്ലെന്നതാണ് കണ്ടുവരുന്നത്.
ഡോക്ടർമാർ സ്റ്റീറോയ്ഡ് കലർന്ന ടാബ്ലറ്റുകളും മരുന്നുമാണ് ശ്വാസംമുട്ടലിന് നൽകാറ് പതിവ്. അത്തരം മരുന്നുകൾ വർഷങ്ങളായി സേവിക്കുക വഴി പാർശ്വഫലങ്ങളും ഉണ്ടാകാം
അലർജിയോ ആസ്ത്മയോ ആകാംക്ഷയുടെ പ്രതികരണമായിരിക്കാം എന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പറയുന്ന
ഈ അർധ ശ്വാസംമുട്ടൽ വികാരം ഒരുകൂട്ടം ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമാകാം എന്നും അതിനാൽ ഇത് പതിവായി സംഭവിക്കുകയും നിങ്ങളെ ഒരു ഡോക്ടർ പരിശോധിച്ചിട്ടില്ലെങ്കിൽ അത് സ്വയം മാറ്റാൻ ശേഷി നേടിയെടുക്കണമെന്നുമാണ് നിർദ്ദേശം.
ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട ഉത്കണ്ഠ അനുഭവിക്കുമ്പോഴാണ് ശ്വാസംമുട്ടൽ ഉണ്ടാകുന്നത്. ഉത്കണ്ഠ വർധിക്കുമ്പോൾ ശ്വാസംമുട്ടൽ കൂടുകയും ചെയ്യും.
പൊടി കാണുമ്പോൾ അത് മൂക്കിൽകൂടി ശ്വാസകോശത്തിൽ കയറുമെന്നും അത് അലർജിക്കു കാരണമായി പനിയും മറ്റ് അസ്വാസ്ഥ്യങ്ങളും ഉണ്ടാക്കുമെന്ന് മനസിൽ സെറ്റാക്കിയവർ ചില്ലിട്ടുയർത്തിയ കാറിൽ ഇരുന്ന് യാത്ര ചെയ്യുമ്പോഴും മുന്നിൽ റോഡിൽ പൊടിപടലങ്ങൾ ഉയരുമ്പോൾ ശ്വാസംമുട്ടൽ അനുഭവിക്കുന്നതായി കാണാം.
ഈ സാഹചര്യത്തിൽ കുടുങ്ങിയിട്ടുണ്ടെങ്കിൽ സഹായത്തിനായി ഒരു മാനസികാരോഗ്യ വിദഗ്ധന്‍റെ സേവനം തീർച്ചയായും ആശ്രയിക്കണം. യോഗ, മെഡിറ്റേഷൻ എന്നിവ ശീലമാക്കുന്നതും സഹായിക്കും