കുഞ്ഞുങ്ങള്‍ തനിച്ചായി പോകുമ്പോഴാണ് അല്ലെങ്കിൽ അവരുടെ പരാതിയിലാണ് മിക്ക ദമ്പതികളും ഇപ്പോള്‍ രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ച് ചിന്തിക്കുന്നതെന്ന് പറയാം.
ജീവിതശൈലി രോഗങ്ങള്‍ ഏറ്റവും കൂടുതൽ കണ്ടു തുടങ്ങുന്നത് 35 വയസ്സിനു ശേഷമാണ്. രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നതും ബ്ലഡ് പ്രഷറുമെല്ലാം ഗര്‍ഭിണിയായ സ്ത്രീകളെയും, ഗര്‍ഭ കാലത്തിനു തയ്യാറെടുക്കുന്ന സ്ത്രീകളെയും മാത്രമല്ല ഗര്‍ഭസ്ഥ ശിശുവിനെയും ബാധിക്കും.
അമ്മയിൽ പ്രായമേറുന്നത് ഗര്‍ഭസ്ഥ ശിശുവിന് ഡൗണ്‍സിന്‍ട്രോം ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ്. ആരോഗ്യമുള്ള കുഞ്ഞാണല്ലോ ഓരോ മാതാപിതാക്കളുടെയും സമ്പാദ്യം.
സ്ത്രീകളിൽ വയസ്സ് കൂടുന്നത് ഗര്‍ഭമലസലിനും ഗര്‍ഭകാലം പൂര്‍ത്തിയാകുന്നതിന് മുമ്പ് കുഞ്ഞ് ജനിക്കുന്നതിനും നവജാതശിശുവിന് ഭാരക്കുറവ് ഉണ്ടാകാനും പ്രസവത്തിന് മുമ്പോ അതിനു ശേഷമോ ബ്ലീഡിങ് ഉണ്ടാകാനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ആദ്യ കണ്‍മണിക്കു ശേഷം രണ്ടാമതൊരു കുഞ്ഞിനു വേണ്ടി ആദ്യ ഗര്‍ഭധാരണത്തിലുമുപരിയുള്ള ശാരീരികവും മാനസീകവുമായ തയ്യാറെടുപ്പുകള്‍ നടത്തുന്നത് നന്നാകും.
ആദ്യ പ്രസവത്തിൽ നിന്നുണ്ടായ ശാരീരിക ക്ഷതങ്ങള്‍ ഇല്ലായ്മ ചെയ്യണം. ശരീരത്തിൽനിന്നും നഷ്ടപ്പെട്ട് പോയ പോഷകാംശങ്ങളും വീണ്ടെടുക്കേതുണ്ട്.
ഗര്‍ഭ ധാരണവും മുലയൂട്ടലും മാത്രമല്ല, അമ്മയെന്ന നിങ്ങളുടെ റോള്‍ ആസ്വദിക്കാനും നിങ്ങള്‍ക്ക് നിങ്ങളുടേതായ സ്പേയ്സ് കണ്ടെത്താനും ചിലവഴിക്കാനുമെല്ലാം സമയം നീക്കിവെക്കേണ്ടതായുണ്ട്.
ഡോക്ടര്‍മാര്‍ നിങ്ങളുടെ ആരോഗ്യം വിലയിരുത്തി പറയുന്ന ഇടവേളകള്‍ ഓരോ ഗര്‍ഭധാരണത്തിനും മുമ്പ് എടുക്കുന്നത് ആരോഗ്യപരമായും മാനസികപരമായും നിലനിൽക്കാന്‍ സഹായിക്കും.
Explore