മൊബൈൽ ഫോൺ ഉപയോഗവും മസ്തിഷ്ക അർബുദ (ബ്രെയിൻ കാൻസർ) സാധ്യതയും തമ്മിൽ ബന്ധമുണ്ടോ?
ഇത് സംബന്ധിച്ച് പല വ്യാഖ്യാനങ്ങളുമുണ്ടെങ്കിലും മൊബൈൽ ഫോൺ ഉപയോഗവും മസ്തിഷ്ക അർബുദ സാധ്യതയും തമ്മിൽ ബന്ധമില്ലെന്നാണ് പുതിയൊരു പഠനം പറയുന്നത്.
ലോകമെമ്പാടും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ലോകാരോഗ്യ സംഘടനയും ഇത് അംഗീകരിച്ചിട്ടുണ്ട്.
മൊബൈൽ ഫോണുകളുടെ ഉപയോഗത്തിൽ വർധനവുണ്ടായിട്ടുണ്ടെങ്കിലും മസ്തിഷ്ക അർബുദ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടില്ലെന്നാണ് പഠനം പറയുന്നത്.
1994-2022 വരെയുള്ള 63 പഠനങ്ങൾ വിശകലനത്തിൽ ഉൾപ്പെടുന്നു. 10 രാജ്യങ്ങളിൽ നിന്നുള്ള 11 ഗവേഷകരാണ് ഇത് വിലയിരുത്തിയത്.
മൊബൈൽ ഫോണുകൾ, ടിവി, ബേബി മോണിറ്ററുകൾ, റഡാർ എന്നിവയിൽ ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്വൻസിയുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്.
മൊബൈൽ ഫോൺ റേഡിയേഷന്‍റെ ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ പുതുക്കിയ വിലയിരുത്തൽ അടുത്ത വർഷം ആദ്യ പാദത്തിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Explore