വേരിക്കോസിറ്റി എന്ന് പറഞ്ഞാല്‍ സിരകളുടെ വികാസം എന്നാണ് അർഥം. അതായത് സിരകള്‍ ബലക്ഷയം വന്ന് വീര്‍ക്കുന്നു.
അധിക സമയം നില്‍ക്കേണ്ടവരിലാണ് വേരിക്കോസ് വെയിന്‍ പൊതുവേ കാണപ്പെടുന്നത്. കാലുകളിലെ രക്തത്തിന് ഹൃദയത്തിലേക്ക് എത്തിചേരാന്‍ ഭൂഗുരുത്വാകര്‍ഷണത്തെ അതിജീവിച്ച് മാത്രമേ സാധിക്കൂ.
പ്രായം, അമിതവണ്ണം, അധിക സമയം നിൽക്കുക എന്നീ കാരണം മൂലം വെരിക്കോസ് വെയ്ന് വരാം.
സ്ത്രീകളിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ഗർഭാവസ്ഥ മൂലം ഉള്ള വയറ്റിലെ മർദ്ദം അധികരിക്കുക. ആര്‍ത്തവ വിരാമം, ഗര്‍ഭ നിരോധന ഔഷധങ്ങള്‍ എന്നിവ സിരകളില്‍ ബലക്ഷയമുണ്ടാക്കുന്നു.
മിക്കവാറും ആള്‍ക്കരിലും വേരിക്കോസ് വെയിന്‍ ഒരു ലക്ഷണവും ഉണ്ടാക്കുന്നില്ല. എന്നാല്‍ രക്തം കട്ട പിടിക്കുന്നതു പോലുള്ള പ്രശ്​നങ്ങൾ ഉണ്ടായാല്‍ വേദന, നീര്‍ക്കെട്ട്, ചൊറിച്ചില്‍, തൊലിപ്പുറത്ത് നിറ വ്യത്യാസം എന്നിവ ഉണ്ടാകുന്നു.
വേരിക്കോസ് വെയിനിന്റെ പ്രധാന ലക്ഷണം ഞരമ്പുകളുടെ തടിപ്പാണ്. അത് ഏറിയും കുറഞ്ഞും ചെറിയ ഉയര്‍ന്ന ഞരമ്പ് എന്ന രീതിയിലോ തടിച്ച മുഴപൊലെ വലുതായോ വരാം.
ആ തടിപ്പ് മൃദു ആയതും, അമര്‍ത്തിയാല്‍ അമര്‍ന്ന് പൊകുകയും കയ്യെടുത്തല്‍ വീണ്ടും പൂര്‍വസ്തിതിയില്‍ ആകുകയും ചെയ്യുന്ന തരം ആയിരിക്കും. ഞരമ്പുകള്‍ വളഞ്ഞ് പുളഞ്ഞ് വികൃതമായി കാണപ്പെടുന്നു.
വേരിക്കോസ് വെയിനിന് ആധുനിക വൈദ്യ സ​മ്പ്രദായത്തില്‍ ശസ്ത്രക്രിയയാണ് പ്രധാന ചികിത്സ. വേരിക്കോസ് വെയിന്‍ വന്ന സിര മുറിച്ച് മാറ്റുകയാണ് പ്രധാനമായും ചെയ്യുന്നത്.
ആയുര്‍വേദത്തില്‍ വേരിക്കോസ് വെയിന് അവസ്ഥ അനുസരിച്ചുള്ള ചികിത്സയാണുള്ളത്. വളരെ പഴക്കം ചെന്ന രോഗികളിലും പ്രായമായവരിലും പൊതുവേ രോഗം പൂര്‍ണ്ണമായും മാറില്ല.
എന്നാൽ വേദന, ചൊറിച്ചില്‍, എരിച്ചില്‍ എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ കുറക്കാന്‍ ആയുര്‍വേദ ചികിത്സ കൊണ്ട് കഴിയും.
യുവാക്കളിലും മധ്യവയസ്കരിലും അധികകാലമാകാത്ത തരം വേരിക്കോസ് വെയിന്‍ പൂര്‍ണ്ണമായും മാറ്റാന്‍ സാധിക്കും.
Explore