എന്താണ് ഡാഷ് ഡയറ്റ്? എന്തെല്ലാം കഴിക്കാം...

ബി.പി നിയന്ത്രിക്കുന്ന ഒരു ഡയറ്റ് പ്ലാനാണ് ഡാഷ് ഡയറ്റ്(Dietary Approach to Stop Hypertension)
സോഡിയം, കൊഴുപ്പ് എന്നിവ കഴിക്കുന്നത് പരമാവധി കുറച്ച് പകരം പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം എന്നിവയുടെ അളവ് ഭക്ഷണത്തിൽ കൂട്ടുകയും ചെയ്യുക ആണ് ഡാഷ് ഡയറ്റിൽ
ഡാഷ് ഡയറ്റ് ഫോളോ ചെയ്യുന്നവർ ഉപ്പിൻറെ ഉപയോഗം പരമാവധി കുറയ്ക്കണം
ഈ ഡയറ്റ് പിന്തുടരുന്നവർ തവിടോട് കൂടിയ ധാന്യങ്ങൾ കഴിക്കണം
പഴങ്ങളും പച്ചക്കറികളും ദിവസവും ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തണം
കൊഴുപ്പ് കുറഞ്ഞ പാലും ദിവസവും പാലുൽപന്നങ്ങളും കഴിക്കണം
എണ്ണയിൽ വറുക്കാത്ത ചിക്കനും മീനും മുട്ടയും കഴിക്കാം
നട്സ്, ഡ്രൈ ഫ്രൂട്ട്സ് എന്നിവയും പയറുവർഗങ്ങളും കടല വർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം
ഭക്ഷണം പാകം ചെയ്യാൻ വെജിറ്റബിൾ ഓയിൽ ഉപയോഗിക്കാം
പഞ്ചസാരയും മറ്റ് മധുരങ്ങളും പരമാവധി ഒഴിവാക്കണം