കടുത്ത ചൂടായതിനാൽ റമദാനിൽ ഭക്ഷണ കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്
അത്താഴത്തിന് അന്നജവും മാംസ്യവും നാരുകളും അടങ്ങിയ ഭക്ഷണമാണ് നല്ലത്. പയറുവർഗങ്ങൾ, ധാന്യങ്ങൾ, പഴം, പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
വെള്ളം ഒരുമിച്ച് കുടിക്കാതെ അൽപാൽപമായി ഇടവേളയിൽ കുടിക്കുക. നോമ്പ് തുറക്കും അത്താഴ വിരാമത്തിനുമിടയിൽ പലപ്പോഴായി മൂന്ന് ലിറ്റർ വെള്ളം കുടിക്കണം. ചായയും കാപ്പിയും കുടിക്കുന്നത് നിർജലീകരികരണത്തിന് കാരണമാകും
ഈന്തപ്പഴവും ജലാംശമുള്ള തണ്ണിമത്തൻ, കക്കരി, തക്കാളി എന്നിവയിലേതെങ്കിലും കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും
പൊറോട്ട, പൂരി, ഖുബൂസ് തുടങ്ങിയ മൈദ കൊണ്ടുള്ള പലഹാരങ്ങളും എരിവും ഉപ്പും പുളിയും ഉള്ള ഭക്ഷണങ്ങളും ഒഴിവാക്കുക
നോമ്പുതുറക്കുമ്പോൾ പച്ചവെള്ളവും ഈത്തപ്പഴവും കഴിക്കുക. അതു കഴിഞ്ഞ് പഴങ്ങളും പാനീയങ്ങളും ആവിയിൽ വേവിച്ച പലഹാരങ്ങൾ കഴിക്കാം
അമിതമായ മധുരം ഉള്ള പാനീയങ്ങൾ ഒഴിവാക്കി പ്രകൃതിദത്ത പഴച്ചാറുകൾ, സൂപ്പുകൾ, കഞ്ഞികൾ എന്നിവ കഴിക്കുന്നത് നല്ലതാണ്
വെജിറ്റബിൾ സൂപ്പ്, റാഗി സൂപ്പ്, തരി കാച്ചിയത്, കൂവപ്പൊടി കാച്ചിയത് തുടങ്ങിയവ ശരീരത്തിന് തണുപ്പ് നൽകും
എണ്ണയിൽ പൊരിച്ച, എരിവും മധുരവും കൂടിയ പലഹാരങ്ങൾ നോമ്പു തുറന്ന ഉടനെ തന്നെ കഴിക്കുന്നത് ഒഴിവാക്കുക
പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ഉൾക്കൊള്ളുന്ന സാലഡുകൾ, തോരൻ എന്നിവ നിർബന്ധമായും കഴിക്കുക, മലബന്ധം അകറ്റാൻ അത് നല്ലതാണ്