December 2, 2024

മധുരം കൂടുതൽ കഴിച്ചാൽ വാർധക്യം വേഗത്തിലാകുമോ?

പഞ്ചസാര, അല്ലെങ്കിൽ മധുരമുള്ള ഭക്ഷണങ്ങൾ ഷുഗർ ക്ഷണിച്ചുവരുത്തുമെന്ന് എല്ലാവർക്കും അറിയാം.
ഇത്തരത്തിൽ മറ്റു പല ദോഷങ്ങൾക്കൊപ്പം പ്രധാനമാണ് പഞ്ചസാരയുടെ ഉപയോഗം കാരണം ചർമ്മത്തിന് വരുന്ന മാറ്റങ്ങൾ.
ഗ്ലൈക്കേഷൻ എന്ന പ്രക്രിയയിലൂടെയാണ് പഞ്ചസാര നമ്മുടെ ചർമ്മത്തെ നശിപ്പിക്കുന്നത്. രക്തത്തിലെ പഞ്ചസാര അഡ്വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ് പ്രോഡക്ട്സ് (AGEs) എന്നറിയപ്പെടുന്ന ഹാനികരമായ റാഡിക്കലുകളെ ഉത്പാദിപ്പിക്കുന്നു.
ശരീരത്തിന് ആരോഗ്യമുള്ള ചർമ്മം നൽകുന്ന കൊളാജൻ, എലാസ്റ്റിൻ എന്നിവയെ ഇവ ബാധിക്കുന്നു.
ഇവയുടെ കേടുപാടുകളാണ് ചർമ്മത്തിൽ നേർത്ത വരകളും ചുളിവുകളുമായി കാണപ്പെടുന്നത്.
ചില ലക്ഷണങ്ങൾ
ചർമ്മത്തിന്‍റെ നിറവ്യത്യാസം, ചർമ്മം കട്ടിയുള്ളതാകുന്നു, ചർമ്മത്തിലെ വിള്ളലുകൾ, തൂങ്ങിക്കിടക്കുന്ന ചർമ്മം
Explore