ഒന്നര പതിറ്റാണ്ടിനിടെ വൈദ്യശാസ്ത്രരംഗം ശ്രദ്ധിച്ചുതുടങ്ങുകയും ഈ അടുത്തകാലത്തായി ഗൗരവത്തോടെ സമീപിക്കുകയുംചെയ്ത ഒരു രോഗമാണ് ‘ഹറീഡ് വുമൺ സിൻഡ്രോം’ (Hurried Woman Syndrome).
വിശ്രമമില്ലാതെ നിരന്തരം ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഈ മനോജന്യ ശാരീരിക രോഗാവസ്ഥക്ക് (Psychosomatic disease) വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണുള്ളത്.
ഒരു വ്യക്തിക്ക് താങ്ങാവുന്നതിലധികം ഭാരം ചുമക്കേണ്ടിവരുമ്പോൾ ശരീരം നടത്തുന്ന ചെറിയ ‘പണിമുടക്കായി’ ഇതിനെ വിശേഷിപ്പിക്കാം.
ഉയർന്ന മാനസിക സമ്മർദം മൂലം ജോലികൾ ശരിയായ രീതിയിൽ ചെയ്യാൻ കഴിയാതെ വരുക, അമിതമായ ഉത്കണ്ഠ, നേരിയ വിഷാദം, പെട്ടെന്ന് കോപം വരുക, ഇതൊടൊപ്പം മറ്റ് ഒരുപാട് കാര്യങ്ങൾ എന്നിവയെല്ലാം ഈ അവസ്ഥയുടെ ചില ലക്ഷണങ്ങളാണ്.
ഡോക്ടർമാർ ഈ അവസ്ഥയെ ​വിഷാദരോഗത്തിന് തൊട്ടുമുമ്പുള്ള ഘട്ടമായി (Pre-depression state) പരിഗണിക്കുന്നുമുണ്ട്.
ഹറീഡ് വുമൺ സിൻഡ്രോം ഉള്ള സ്ത്രീകളിൽ കണ്ടുവരുന്ന തുടർച്ചയായ മാനസിക സമ്മർദം കാലക്രമേണ തലച്ചോറിലെ ‘സെറോടോണിൻ-ഡോപാമിൻ സിസ്റ്റ’ത്തിലെ രാസവസ്തുക്കളുടെ അസന്തുലിതാവസ്ഥക്ക് കാരണമാകും. ഈ അവസ്ഥമൂലം ശാരീരികക്ഷീണം ഉണ്ടാകുകയും ജോലികൾ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു.
കൃത്യസമയത്ത് ചികിത്സക്കു വിധേയമായില്ലെങ്കിൽ വിഷാദരോഗത്തിലേക്ക് എത്തിപ്പെടാനും സാധ്യതയുണ്ട്.
പ്രതിരോധിക്കാനുള്ള വഴികൾ
വ്യാ​യാ​മം ചെ​യ്യുക, കൃ​ത്യ​മാ​യി ഉ​റ​ങ്ങു​ക, ജോലികളിൽ പ്ലാൻ ഉണ്ടാകുക, പോ​ഷ​ക​സ​മ്പ​ന്ന​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ക, ഓ​ഫി​സി​ൽ ത​ന്‍റെ മാ​ത്രം ജോ​ലി​ക​ൾ കൃ​ത്യ​മാ​യും സ​മ​യ​ബ​ന്ധി​ത​മാ​യും ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക.
ഇ​ട​ക്ക് ടി.​വി കാ​ണാ​നും വാ​യി​ക്കാ​നും സൗ​ഹൃ​ദ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​നും സ​മ​യം ക​ണ്ടെ​ത്തു​ക.