ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹനവിപണിയിലെ ഒന്നാമൻ ഏറെക്കാലമായി ഒല തന്നെയാണ്. എന്നാൽ, ഒലയുടെ ഒന്നാംസ്ഥാനത്തിന് ഇളക്കംതട്ടുമെന്ന സൂചനകൾ ഏതാനും മാസങ്ങളായി വിപണി നൽകിയിരുന്നു. ഇത് ശരിവെക്കുന്ന സംഖ്യകളാണ് നവംബറിലെ വിൽപ്പനക്കണക്കുകളിലും തെളിയുന്നത്.