ഇ.വികൾ കുതിപ്പ് തുടങ്ങി; ജൂലൈയിലെ കണക്കുകൾ ഇങ്ങനെ

ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് ജൂലൈയിൽ വൻ കുതിപ്പാണുണ്ടായത്. 34 ശതമാനം കൂടുതൽ വിൽപ്പന.
കൂടുതൽ വാഹനങ്ങൾ വിറ്റ ബ്രാൻഡുകൾ ഏതൊക്കെയാണെന്ന് നോക്കാം
6ാം സ്ഥാനം- ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി
3154 ഇലക്ട്രിക് സ്കൂട്ടറുകളാണ്ണ് ഇവർ ജൂലൈയിൽ വിറ്റത് (16 % വർധനവ്)
5ാം സ്ഥാനം - ഹീറോ മോട്ടോർകോർപ്
ഹീറോ വിഡ ഇലക്ട്രിക് സ്കൂട്ടർ 5044 യൂണിറ്റുകൾ വിറ്റു (64 ശതമാനം വർധനവ്)
4ാം സ്ഥാനം - ഏഥർ എനർജി
10,080 വാഹനങ്ങളാണ് ഏഥർ വിറ്റത്. ജൂണിനേക്കാൾ 63 ശതമാനം വർധനവ്
3ാം സ്ഥാനം - ബജാജ് ഓട്ടോ
17,642 ചേതക് സ്കൂട്ടറുകളാണ് ബജാജ് ജൂലൈയിൽ വിറ്റത്. 95 ശതമാനം വർധനവ്.
2ാം സ്ഥാനം - ടി.വി.എസ് മോട്ടോർസ്
19,471 ഐക്യൂബ് സ്കൂട്ടറുകളാണ് ജൂലൈയിൽ വിറ്റത്. 38 ശതമാനത്തിന്‍റെ വർധനവ്
1ാം സ്ഥാനം-
ഒലയാണ് ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടറുകളുടെ ചാമ്പ്യൻ. 41,507 സ്കൂട്ടറുകളാണ് ജൂലൈയിൽ വിറ്റത്. 13 ശതമാനത്തിന്‍റെ വർധനവ്
മറ്റുള്ള കമ്പനികളുടെ വിൽപന
7ാംസ്ഥാനം -ബിഗോസ്സ് * 8ാംസ്ഥാനം -റിവോൾട്ട് * 9ാം സ്ഥാനം -വാർഡ് വിസാർഡ് (ജോയ് ഇ-ബൈക്ക്) * 10 -കൈനറ്റിക് എനർജി