ഒരു കുട്ടിയുടെ സ്വഭാവം രൂപപ്പെടുത്തിയെടുക്കുന്നതിൽ മാതാപിതാക്കൾക്കുള്ള പങ്ക് വളരെ വലുതാണ്. ഒരു വ്യക്തിയുടെ ജീവിതത്തിലെ സുപ്രധാന ഘട്ടമാണ് കുട്ടിക്കാലം.
കുട്ടിയായിരിക്കുമ്പോൾ ജീവിതത്തിൽ ഉണ്ടാവുന്ന നല്ലതും ചീത്തയുമായ അനുഭവങ്ങളും സംഭവങ്ങളും ജീവിതത്തിന്‍റെ ഓരോ ഘട്ടത്തെയും വളരെയധികം സ്വാധീനിക്കുന്നു. ചെറുപ്പത്തിൽ മാതാപിതാക്കളിൽനിന്ന് ലഭിക്കുന്ന സ്നേഹവും വാത്സല്യവും പരിലാളനയുമാണ് മുതിർന്നുകഴിയുമ്പോൾ വ്യക്തിയുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നത്.
പാരന്‍റിങ് ഒരു കലയാണ് എന്നു പറയാം. ഒരുപാട് അനുഭവങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും കടന്നുപോയി വളരെ ക്ഷമയോടെ പഠിച്ചെടുക്കേണ്ട ഒന്നാണത്
രണ്ട് തരം പാരന്‍റിങ് രീതിയാണ് പ്രധാനമായും നമ്മുടെ സമൂഹത്തിൽ കണ്ടുവരുന്നത്. എന്നാൽ ഇത് രണ്ടിലും പ്രശ്നങ്ങളുണ്ട്.
കർക്കശക്കാരായ രക്ഷിതാക്കൾ,ലാളിച്ചുവഷളാക്കുന്ന രക്ഷിതാക്കൾ എന്നിങ്ങനെ രണ്ട് രീതികളാണ് പാരന്‍റിങ്ങിനുള്ളത്.
കർക്കശക്കാരായ രക്ഷിതാക്കൾ
വടിമാറ്റിയാൽ കുട്ടി വെടക്കാവും’ എന്ന വിശ്വാസമുള്ളവരാണ് ഇത്തരം രക്ഷിതാക്കൾ. എപ്പോഴും കുട്ടികളെ അമിതമായി വിമർശിക്കുന്നവരാണ് ഇക്കൂട്ടർ. സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് നൽകാത്തവരും ഒരു വിശദീകരണവുമില്ലാതെ കുട്ടികളെ ശിക്ഷിക്കുന്നവരുമായിരിക്കും.
ഇത് കുട്ടികളിൽ ഒരുപാട് ഇമ്പാക്ട് ഉണ്ടാക്കും. വളരുന്തോറും അവരിൽ ഒരുപാട് പ്രശ്നങ്ങളുണ്ടായേക്കും.
ലാളിച്ചുവഷളാക്കുന്ന രക്ഷിതാക്കൾ
സമുദ്രത്തിലെ ജെല്ലിഫിഷുകളെപ്പോലെ, ഈ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ ഒരു കാര്യത്തിലും ഇടപെടുകയില്ലെന്ന് മാത്രമല്ല, അവർ കുട്ടിക്ക് വളരെ കുറഞ്ഞ മാർഗനിർദേശങ്ങളും അതിർവരമ്പുകളും മാത്രമേ നൽകൂ. കുട്ടികൾക്ക് ഇത്തരം രക്ഷിതാക്കൾ വലിയ സ്വാതന്ത്ര്യവും അനുവദിച്ചേക്കാം.
ഇത്തരം രക്ഷിതാക്കളുടെ കുട്ടികൾ ആവേശമുള്ളവരും സ്വയം നിയന്ത്രിക്കാൻ കഴിയാത്തവരും ആത്മനിയന്ത്രണമില്ലാത്തവരും ആയി വളർന്നേക്കും. ഈ കുട്ടികൾക്ക് സമൂഹത്തിലെ മോശമായ കാര്യങ്ങളെയും നല്ല കാര്യങ്ങളെയും വേർതിരിച്ചറിയാൻ പ്രയാസമായിരിക്കും
ഇത്തരത്തിലുള്ള രണ്ട് രീതിയിലെ പാരന്‍റുമല്ലാതെ നല്ല ഒരു സുഹൃത്തായി മാറുവാൻ ശ്രമിക്കുക. നിയമങ്ങൾക്കും പ്രതീക്ഷകൾക്കുമൊപ്പം അവരുടെ സർഗാത്മകതയെയും പ്രോത്സാഹിപ്പിക്കുക.
Explore