നമ്മൾ നമ്മളെത്തന്നെ സ്നേഹിക്കാൻ പഠിക്കണമെന്ന് പലപ്പോഴും പലരും പറഞ്ഞുകേട്ടിട്ടുണ്ട്
ഈ വാക്കിന് പിന്നിലെ അർത്ഥം നമ്മൾ ശരിക്കും മനസ്സിലാക്കിയിട്ടുണ്ടോ..? സ്വയം സ്നേഹിക്കുക എന്നതിനർത്ഥം ഈ ജീവിതത്തിൽ “നിങ്ങളെ”നിങ്ങൾക്ക് ലഭിച്ച ഏറ്റവും വിലയേറിയ സമ്മാനമായി സ്വയം കരുതുക എന്നാണ്.
നിങ്ങളുടെ ആത്മവിശ്വാസം, ആത്മാഭിമാനം, ആത്മസ്നേഹം എന്നിവ വർധിപ്പിക്കാൻ സഹായിക്കുന്ന ചില നുറുങ്ങുകൾ നിർദ്ദേശിക്കാം.
ആദ്യമായി,നിങ്ങളുടെ പ്രഭാത ദിനചര്യയിൽ ധ്യാന പരിശീലനം ഉൾപ്പെടുത്തുക. ഉറക്കമുണർന്നതിന് ശേഷം കുറഞ്ഞത് പത്ത് മിനിറ്റെങ്കിലും ധ്യാനത്തിനായി മാറ്റിവെക്കുക.
വ്യായാമത്തിനായി ദിവസത്തിൽ ഒരു 20 മിനിറ്റെങ്കിലും നീക്കിവയ്ക്കാം. നിങ്ങൾക്ക് നിങ്ങളെ നിയന്ത്രിക്കാൻ കഴിയുമെങ്കിൽ വെറും രണ്ട് വ്യായാമം അല്ലെങ്കിൽ ഒന്നെങ്കിലും ചെയ്തു തുടങ്ങാം.
ഏറ്റവും പ്രിയപ്പെട്ട മറ്റൊരു ഫലപ്രദമായ മാർഗം, പതിവായി കണ്ണാടിക്ക് മുന്നിൽ നിൽക്കുക എന്നതാണ്. നിങ്ങളുടെ ശരീരത്തെ സ്നേഹിക്കുന്നത് പരിശീലിക്കുക, നിങ്ങൾ എങ്ങനെ കാണപ്പെടുന്നു എന്നതിനെകുറിച്ച് വിഷമിക്കേണ്ടതില്ല, നിങ്ങൾ ആരോഗ്യവാനാണോ എന്നത് മാത്രമാണ് ആശങ്കപെടേണ്ടത്.
നിങ്ങൾ നിങ്ങളെ പറ്റിമോശം കാര്യങ്ങളും, ഇകഴ്ത്തിപറയലുകളും ഒരിക്കലും ചെയ്യാതിരിക്കുക. ഇത്തരം താഴ്ത്തികെട്ടലുകൾ നിങ്ങളുടെ ആത്മവിശ്വാസത്തെയും മാനസ്സീകരോഗ്യത്തെയും സാരമായി ബാധിച്ചേക്കാം
നിങ്ങളുടെ സ്ട്രെങ്ത്തുകൾ എഴുതുക അവ എത്ര ചെറുതാണെങ്കിലും എഴുതുക, നിങ്ങളിലെ സ്വഭാവ വിശേഷങ്ങളെ വിലമതിക്കുക അവ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്ന് പ്രയത്നിക്കുക
നിങ്ങളുടെ ഒഴിവുസമയങ്ങളിൽ കഴിയുന്നതും പുസ്തകങ്ങൾ വായിക്കാൻ ശ്രമിക്കുക.
ദിവസവും ധാരാളം വെള്ളം കുടിക്കുക നിർജലീകരണം തടയുക, നേരത്തെ കിടന്നു നേരത്തെയുണരുക എന്നുള്ളത് സ്വയം പരിപാലിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ടതും വിലപ്പെട്ടതുമായ രണ്ടുകാര്യങ്ങളാണ്.
സ്വയം പരിപാലിക്കുന്നതിന് തനിക്ക് ഇഷ്ടമുള്ളതും പോഷകഗുണങ്ങൾ ഉള്ളതും വിലപിടിപ്പുള്ളതുമായ ഫ്രൂട്സ് ,ഡ്രൈ ഫ്രൂട്ട്സ്, നട്ട്‌സ്, ഡാർക് ചോക്ലേറ്റ്, ന്യൂട്രിഷ്യസ് ഫുഡ് സപ്പ്ളിമെന്റുകൾ എന്നിവ സ്വയം തിരഞ്ഞെടുത്തു ബോധപൂർവം വാങ്ങികഴിക്കുക.
സ്വന്തത്തെ പരിപാലിക്കുന്നതിനായി വിവിധ ബോഡി മസാജുകൾ, സ്റ്റീംബാത്ത്, സ്പാകൾ പോലുള്ള സുഖ ചികിത്സകൾ നിശ്ചിത ഇടവേളകളിൽ സ്വയം സ്വീകരിക്കുക
Explore