87 ശതമാനം വോട്ടുകൾ നേടിയാണ് പുടിൻ ഇത്തവണ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയത്
പ്രഡിഡന്‍റ് സ്ഥാനത്ത് പുടിൻ ഒരു ടേം കൂടി തികക്കുന്നതോടെ പഴങ്കഥയാകുക ഏറ്റവും കൂടുതൽ കാലം റഷ്യ ഭരിച്ച ജോസഫ് സ്റ്റാലിന്‍റെ റെക്കോർഡ്
1975ലാണ് പുടിൻ റഷ്യൻ ചാരസംഘടനയായ കെ.ജി.ബിയിൽ ചേരുന്നത്. നിയമപഠനത്തിന് ശേഷമായിരുന്നു അത്.
1991ൽ മേയറായി തെരഞ്ഞെടുക്കപ്പെട്ടതോടെ രാഷ്ട്രീയ കരിയർ തുടങ്ങി. 1998ൽ പുടിനെ റഷ്യയുടെ സെക്യൂരിറ്റി സർവീസ് മേധാവിയായി നിയമിച്ചു
1999ൽ റഷ്യയുടെ പ്രസിഡന്‍റായിരുന്ന ബോറിസ് യെൽത് സിൻ പ്രധാനമന്ത്രിയെ പുറത്താക്കി ആ സ്ഥാനത്ത് പുടിനെ നിയമിച്ചു. അന്ന് പുടിന് പ്രായം 46 വയസ്
കുറച്ചു മാസങ്ങൾ കഴിഞ്ഞ് യെൽത് സിൻ രാജിവെച്ചു. ഇതോടെ പുടിൻ ആക്ടിങ് പ്രസിഡന്‍റായി. 2000 മാർച്ചിൽ നടന്ന ആദ്യ പ്രസിഡന്‍റ് മത്സരത്തിൽ പുടിനായിരുന്നു ജയം. 2004ൽ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലും പുടിൻ വിജയിച്ചു.
റഷ്യയെ സുസ്ഥിര രാഷ്ട്രമാക്കുമെന്ന് വാഗ്ദാനം ചെയ്ത പുടിന് ജനപ്രീതിയേറി വന്നു.
രണ്ടുതവണ പ്രസിഡന്‍റായ ശേഷം പുടിൻ 2008ൽ വീണ്ടും പ്രധാനമന്ത്രിയായി. കാരണം തുടർച്ചയായി മൂന്നുതവണ പ്രസിഡന്‍റ് സ്ഥാനത്തിരിക്കാൻ റഷ്യൻ ഭരണഘടന അനുവദിക്കുന്നില്ല.
2012ൽ അദ്ദേഹം പ്രസിഡന്‍റ് പദത്തിൽ തിരിച്ചെത്തി. 2018ലും.
2022ലെ യുക്രെയ്ൻ യുദ്ധം പുടിന്‍റെ ജനപ്രീതിയെ പിറകോട്ടടിച്ചു. എങ്കിലും 2024ലെ തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിച്ചില്ല.