1967 മുതൽ എല്ലാ വർഷവും സെപ്റ്റംബർ എട്ടിന് ലോക സാക്ഷരതാ ദിനമായി ആചരിക്കാറുണ്ട്. നിരക്ഷരെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ് ഈ ദിനാചരണം നടത്തുന്നത്.
സമാധാനവും നീതിയും സുസ്ഥിരമായി നിലനിൽക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാനുമാണ് ഇത്തരത്തിൽ സാക്ഷരതാ ദിനത്തിന്‍റെ പ്രധാന ഉദ്ദേശം.
ഒരു സമൂഹത്തിന്‍റെ വളർച്ചക്കും നേട്ടങ്ങൾക്കും സാക്ഷരത ഒരുപാട് പങ്കുവഹിക്കുന്നുണ്ട്.
ഒരു സ്കില്ലിനപ്പുറത്തേക്ക് എല്ലാ വ്യക്തികൾക്കും ഒരു മൗലീകവകാശമാണ് സാക്ഷരത.
എഴുതാനും വായിക്കാനുമുണ്ടാകുന്ന കഴിവ് സമൂഹത്തിലെ പല മാനങ്ങളെയും മനസിലാക്കുവാനും ഇടപെടാനും സഹായിക്കും.
ലോകജനസംഖ്യയില്‍ പ്രായപൂര്‍ത്തിയായ 86 കോടി പേര്‍ക്ക് അക്ഷരമറിയില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരില്‍ 50 കോടിയിലേറെ സ്ത്രീകളാണ്.
അക്ഷരജ്ഞാനമില്ലത്തവരില്‍ പകുതിയിലേറെ സ്ത്രീകളാണ് എന്നു ചുരുക്കം. ഈ അവസ്ഥ മനസ്സിലാക്കിയാണ് ഐക്യരാഷ്ട്ര സഭ, ലിംഗഭേദവുമായി ബന്ധപ്പെട്ട സാക്ഷരതാ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും.
സെപ്റ്റംബർ എട്ടിന് മറ്റൊരു സാക്ഷരതാ ദിനം വരുമ്പോൾ സാക്ഷരതയുടെ ആവശ്യങ്ങളും മൂല്യങ്ങളും ഉയർത്തിക്കാട്ടാം. മനുഷ്യന്‍റെ മൗലീകവകാശമാണ് സാക്ഷരതാ എന്നും ആളുകളെ ഓർമിപ്പിക്കാം.